തേനീച്ചയുടെ കുത്തിൽ നിന്നുംരക്ഷനേടാനായിബൈക്ക് യാത്രക്കാരൻ കിണറ്റിൽ ചാടി.
ചാത്തമംഗലം വേങ്ങേരി മഠം സ്വദേശിയായ പടിഞ്ഞാറേ തൊടികയിൽ ഷാജുവാണ് തേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാനായി കിണറ്റിൽ ചാടിയത്.ഇന്ന് വൈകുന്നേരം
അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.മുക്കത്തിനു സമീപം മാമ്പറ്റ ചേരിക്കലോട് വെച്ച്
ഇതുവഴിബൈക്കിൽ പോവുകയായിരുന്ന ഷാജുവിന്റെ നേരെ
കാട്ടു തേനീച്ച (മലന്തൂക്കൻ )കൂട്ടങ്ങൾപാറിയെത്തി.
തുടർന്ന്മുഖത്തും കൈകൾക്കും കുത്തു കയായിരുന്നു.
ഇതോടെ രക്ഷ തേടി ഷാജുറോഡരികിലെ വീട്ടിലേക്ക് ഓടിക്കയറുകയും വീടിന് സമീപത്തെ കിണറ്റിലേക്ക് എടുത്തുചാടുകയും ചെയ്തു.സംഭവം ശ്രദ്ധയിൽപ്പെട്ട
നാട്ടുകാർവിവരം മുക്കം ഫയർ സ്റ്റേഷനിൽ അറിയിച്ചു.ഉടൻ തന്നെഫയർ യൂണിറ്റ് സ്ഥലത്തെത്തി റസ്ക്യൂ നെറ്റിൻ്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിഷാജുവിനെ പുറത്തെത്തിച്ചു.
അതിനിടയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ രണ്ട് ഫയർ ജീവനക്കാർക്കും തേനീച്ചയുടെ കുത്തേറ്റു.ഇവരുടെ പരിക്ക് സാരമുള്ളതല്ല.
പരിക്കേറ്റ ഷാജുവിന്റെ മുഖത്താണ്ഏറെയുംതേനീച്ചകളുടെ
കുത്തേറ്റത്.
സാരമായി കുത്തേറ്റ ഷാജുവിനെ
മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഈ ഭാഗത്തെ മരത്തിനു മുകളിൽ ഉള്ള
കാട്ടുതേനീച്ചകൂട് ഇളകിയതാണ് തേനീച്ചകൾ കൂട്ടമായിപറന്നെത്തി ആക്രമിക്കാൻ കാരണമായി കരുതുന്നത്.പ്രദേശത്ത് ഇപ്പോഴും തേനീച്ചയുടെ ആക്രമണ ഭീതി നിലനിൽക്കുന്നുണ്ട്.