തളങ്ങര കുന്നിൽ മുഹമ്മദ് മുസ്തഫ ആണ് ഫറോക്ക് അസ്സിസ്റ്റൻെറ് കമ്മീഷ്ണർ എ .എം സിദ്ധിക്കിൻെറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വഡും, ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്തിൻെറ നേതൃത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ മാസം 26-ാം തീയ്യതി കുഴിമ്പാടത്ത് ഖദീജ എന്നവർ ജോലിചെയ്യുന്ന ഫറോക്ക് ചുങ്കത്തുള്ള റിനു എന്ന തയ്യൽ കടയിൽ എത്തി പോലീസാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, പോലീസ് കാൻെറീനിൽ പുതുതായി നല്ല മോഡൽ തയ്യൽ മെഷീൻ വന്നിട്ടുണ്ടെന്നും ആയത് കുറഞ്ഞ വിലക്ക് വാങ്ങിച്ച് നൽകാമെന്നും പറഞ്ഞ് ഇവരിൽ നിന്നും 6000 രൂപ വാങ്ങിച്ച് മുങ്ങുകയായിരുന്നു.
തുടർന്ന് ഖദീജ നൽകിയ പരാതിയിൽ ഫറോക്ക് പോലീസ് കേസെടുത്ത് ആന്വേഷണം നടത്തി.
സംഭവ നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലുമായി നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചും, സമാനകുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കാസർക്കോട് വെച്ച് അന്വേഷണം സംഘം കസ്റ്റഡിയിലെടുക്കുകയായരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതിക്കു കർണാടകത്തിലും കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, മലപ്പുറം ജില്ലകളിലും മുക്കം, ഫറോക്ക്, പന്തീരാങ്കാവ്, മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലും സമാനരീതിയിൽ കുറ്റകൃത്യങ്ങൾ നടത്തിയതായി വ്യക്തമായി. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പയ്യടി മീത്തലിൽ നാളികേര കച്ചവടം നടത്തുന്ന കോയ എന്നവരുടെ കടയിൽ ചെന്ന്,പ്രതി പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്. ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തി, പന്തീരാങ്കാവ് സ്റ്റേഷൻ വളപ്പിൽ നിന്നും വലിച്ച 2000 ത്തിൽ പരം നാളികേരം സ്റ്റേഷനിൽ സ്ഥലം മുടക്കായി കിടക്കുകയാണെന്നും കുറഞ്ഞ നിരക്കിൽ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച്, കോയയിൽ നിന്നും പതിനായിൽ രൂപ വാങ്ങി കമ്പിളിപ്പിച്ചതിന് പ്രതിക്കെതിരെ പന്തീരാങ്കാവ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്.
ഫറോക്ക് ക്രൈം സ്ക്വേഡ് അംഗങ്ങളായ എസ് ഐ പി.സി.സുജിത്, എഎസ്ഐ അരുൺകുമാർ മാത്തറ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഐ.ടി.വിനോദ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു, ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ് ഐ റാം മോഹൻ റോയി, എ എസ് ഐ അബ്ദുൾ റഹീം,സീനിയർ സിവിൽ പോലീസ് ഓഫീസർ അഷറഫ്, സൈബർ സെൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ.സുജിത്ത്. എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു .