കോഴിക്കോട് ചാലപ്പുറം സ്വദേശിയുംമുതിർന്ന അഭിഭാഷകനുമായ സിദ്ധാർത്ഥൻ (62)ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്
ഇയാൾ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയത്.ഇത് ശ്രദ്ധയിൽപ്പെട്ട വാഹന യാത്രക്കാരാണ് ഫയർ സർവീസിലും പോലീസിലും വിവരമറിയിച്ചത്.തുടർന്ന് മീഞ്ചന്തഫയർ സ്റ്റേഷൻ ഓഫീസർ
സി കെ മുരളീധരന്റെ നേതൃത്വത്തിലുള്ള
ഫയർ യൂണിറ്റും
ഇ. ശിഹാബുദ്ദീന്റെ
നേതൃത്വത്തിലുള്ളജില്ല സ്കൂബാ ടീമുംസ്ഥലത്തെത്തി
മാങ്കാവ്പാലത്തിന് താഴെയുള്ള കല്ലായി പുഴയിൽ തിരച്ചിൽ നടത്തി.പാലത്തിൽ നിന്ന് മുപ്പത് മീറ്ററോളം മാറി ഇരുപത്തി ഒന്ന് അടിയോളം താഴ്ചയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പുഴയിൽ നിറഞ്ഞ മാലിന്യം തിരച്ചിലിന് തടസ്സം സൃഷ്ടിച്ചെങ്കിലും
ഫയർ യൂണിറ്റ് അംഗങ്ങളുടെ
തീവ്ര പരിശ്രമമാണ് മൃതദേഹം കണ്ടെത്താൻ സഹായിച്ചത്.സ്കൂബ ടീം അംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ
പി അഭിലാഷ്,നിഖിൽ മല്ലിശ്ശേരി,പി അനൂപ്,
പി കെ മനു പ്രസാദ്,
കെ പി ബാലൻ,
എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.