Responsive Advertisement
Responsive Advertisement
കോഴിക്കോട് : മാവൂർ കോഴിക്കോട് റോഡിൽ പെരുവയലിന് സമീപംസ്കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു.ചെറൂപ്പ സ്വദേശിനി നബീസ (65)ആണ് മരിച്ചത്.ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
പെരുവയലിലെ സ്വകാര്യ 
ഡോക്ടറെ കാണിച്ചു മടങ്ങുന്ന വഴിഅമിതവേഗതയിൽ എത്തിയ സ്കൂട്ടർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന
മകൻ്റെ കുട്ടി സിനാനും സാരമായി 
പരിക്കേറ്റു.
കൂടാതെ സ്കൂട്ടറിൽ ഉണ്ടായിരുന്ന
പെരുവയൽ സ്വദേശികളായ 
ഫിനു , ജുബൈക്ക്,
ശരൺഎന്നിവർക്കും 
പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ 
പരിസരത്തുണ്ടായിരുന്ന 
നാട്ടുകാർ കോഴിക്കോട്
 മെഡിക്കൽ കോളേജ് 
ആശുപത്രിയിൽ എത്തിച്ചു.
അപകടത്തെ തുടർന്ന് 
ഇതുവഴിയുള്ള ഗതാഗതം 
അല്പനേരം ഭാഗികമായി തടസ്സപ്പെട്ടു.തുടർന്ന് 
മാവൂർ പോലീസ് എത്തി 
വാഹനം മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.