Responsive Advertisement
Responsive Advertisement
കോഴിക്കോട് : ബംഗളൂരുവിൽ നിന്നും എം ഡി. എം.എ കടത്തി കൊണ്ട് വന്ന് കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ. അരക്കിണർ സ്വദേശി എൻ.എം ഹൗസിൽ സഹീർ മുഹമദ്ദ് ( 42)നെ കക്കോടി 
 ചീരോട്ടിൽത്താഴത്തെ വാടക വീട്ടിൽ നിന്ന്
 ഡാൻസാഫും, ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.
പോലീസ് പരിശോധനയിൽ
 വാടക വീട്ടിലെ കക്കൂസ് ടാങ്കിൽ നിന്നുമാണ് 12 ഗ്രാമോളം എംഡിഎംഎ കണ്ടെടുത്തത്. പരിശോധനക്ക് എത്തിയപ്പോൾ പ്രതി കയ്യിലുള്ള എംഡിഎം എ പാക്കറ്റും, അളക്കാൻ ഉപയോഗിക്കുന്ന ത്രാസും എടുത്ത് ക്ലോസെറ്റിലിട്ട് ഫ്ലഷ് അടിച്ച് ഒഴിവാക്കി. പോലീസ് കക്കൂസ് ടാങ്കിൻ്റെ സ്ലാബ് നീക്കി നടത്തിയ പരിശോധനയിൽ ടാങ്കിൽ നിന്നും പാക്കറ്റിലുള്ള എംഡിഎംഎയും , ത്രാസും കണ്ടെടുത്തു. കോഴിക്കോട് നഗരത്തിലെ പല ഭാഗങ്ങളിലായി വാടക വീട് എടുത്താണ് പ്രതിയായ സഹീർ മുഹമ്മദിൻ്റെ ലഹരി വിൽപ്പന. മുമ്പ് ബംഗളൂരുവിൽ നിന്നും കാറിൽ ലഹരി മരുന്നു മായി വരുമ്പോൾ വെസ്റ്റ്ഹിൽ ഭാഗത്ത് വച്ച് ഡാൻസാഫ് ടീമിൻ്റെ വാഹനത്തെ തട്ടിച്ച് രക്ഷപ്പെട്ടതാണ്. തുടർന്ന് സഹീർ മുഹമ്മദ് ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള ലഹരി കടത്തിൻ്റെ പ്രധാന കണ്ണിയാണ് പിടിയിലായ സഹീർ .ഇയാളുടെ ബംഗളൂരുവിലെ ലഹരി ഇടപാടുകാരെ പറ്റിയും , കോഴിക്കോട് ഭാഗത്തെ ലഹരി മാഫിയയിലെ കണ്ണികളെ കുറിച്ചും അന്വേക്ഷണം നടത്തുന്നുണ്ട്. 
ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത് , എ.എസ് ഐ അനീഷ് മുസ്സേൻ വീട് , പി.കെ സരുൺ കുമാർ. എം.കെ ലതീഷ്, 
എം. ഷിനോജ് , എൻ .കെ ശ്രീശാന്ത് , 
പി അഭിജിത്ത്, 
ഇ.വി അതുൽ,
ടി.കെ തൗഫീക്ക് , 
പി.കെ ദിനീഷ് , കെ.എം മുഹമദ്ദ് മഷ്ഹൂർ , ചേവായൂർ സ്റ്റേഷനിലെ എസ്.ഐ മാരായ നിമിൻ കെ ദിവാകരൻ, മിജോ ജോസ്, അലിയാസ് , സന്തോഷ് കുമാർ ,എ എസ് ഐ സുശീല എന്നിവർപ്രതിയെ പിടികൂടുന്നതിന് നേതൃത്വം നൽകി.