ഡോ :ഷെർലി വാസു (68)അന്തരിച്ചു.
സംസ്ഥാനത്തെ ആദ്യ
ഫോറൻസിക്ക് വിഭാഗം വനിത ഡോക്ടറായിരുന്നു.
മെഡിക്കൽ കോളേജിലെ സേവനത്തിനു ശേഷംസ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക്ക് വിഭാഗം മേധാവിയായി ജോലിചെയ്ത് വരികയായിരുന്നു.
വീട്ടിൽ വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം മായനാട്ടുള്ള വീട്ടിലേക്ക് മാറ്റി.1979 ൽകോട്ടയം മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും
1984 ൽകോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഫോറൻസിക്ക് മെഡിസിനിൽ എംഡിയും നേടി.
1982 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അധ്യാപികയായി.1996 ഡബ്ല്യു എച്ച് ഒയുടെ ഫെല്ലോഷിപ്പിൽ സ്ത്രീകളുടെയും കുട്ടികളുടെയും നേർക്കുള്ള അതിക്രമങ്ങൾ ഭീകരാക്രമണങ്ങളിലെ പരിക്കുകൾ ഇവയിൽ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി.
ചേകന്നൂർ മൗലവി കേസ് സൗമ്യ വധക്കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ നിരവധി കേസുകളിലും ഫോറൻസിക്ക് പരിശോധനയും പോസ്റ്റ്മോർട്ടം ഉൾപ്പെടെ നടത്തിയത് ഡോക്ടർ ഷെർലി വാസുമായിരുന്നു.
ഭർത്താവ് ഡോക്ടർ
കെ ബാലകൃഷ്ണൻ,
മക്കൾ നന്ദന ,നിധിൻ