പുത്തൂർമഠം കൊന്നക്കോട് മുതുവന മീത്തൽ ദേവകി (72) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
രാവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇവരെ കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.തുടർന്ന് മീഞ്ചന്തഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
ഉടൻതന്നെ ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി കിണറ്റിൽ ഇറങ്ങിഇവരെ കരക്ക് എത്തിച്ചു.അതിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.