Responsive Advertisement
Responsive Advertisement
കോഴിക്കോട് :ഹണി ട്രാപ്പിൽ പെടുത്തി യുവാവിനെ കബളിപ്പിച്ച് പണം കവർന്ന മൂന്നു പേരെ കുന്ദമംഗലം പോലീസ് പിടികൂടി.ആലപ്പുഴ മാവേലിക്കര ഇടയിൽ വീട്ടിൽ ഗൗരി നന്ദ (20),
തിരൂരങ്ങാടി പാണഞ്ചേരി അൻസിന (28),ഇവരുടെ ഭർത്താവ് മുഹമ്മദ് അഫീഫ് (30)
എന്നിവരെയാണ് കുന്ദമംഗലംപോലീസ് പിടികൂടിയത്.
അഴിഞ്ഞിലം സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.
കുന്ദമംഗലത്തിന് സമീപം മടവൂർവെള്ളാരു കുന്നുമ്മൽ എന്ന സ്ഥലത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി
നഗ്ന ഫോട്ടോ എടുപ്പിച്ച് പണം കവർന്നു എന്നാണ് പരാതി.ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് ഗൗരി നന്ദയെഅഴിഞ്ഞിലം സ്വദേശിയായ യുവാവ് പരിചയപ്പെടുന്നത്.
ഗൗരി നന്ദയും മറ്റ് രണ്ടു പ്രതികളും മുൻ പരിചയം ഉള്ളവരുംആയിരുന്നില്ല. ഇവർ ട്രെയിൻയാത്രയ്ക്കിടയിൽ വെച്ചാണ് കഴിഞ്ഞ ദിവസം പരിചയപ്പെടുന്നത്.
അതിനിടയിലാണ് മൂവരും ചേർന്ന് ട്രെയിനിൽ വച്ച് യുവാവിനെ കബളിപ്പിച്ച് പണം കവരാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.
തുടർന്ന് യുവാവിനെ മൂവരുടെയും ആസൂത്രണ പ്രകാരം മടവൂർ ഉള്ള വീട്ടിലേക്ക്
വിളിച്ചുവരുത്തി.
വീടിനകത്ത് കയറിയ യുവാവിനെ മൂവരും ചേർന്ന് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കിയ ശേഷം ഫോട്ടോയെടുത്തു.
അതിനുശേഷം ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ തട്ടിപ്പറിച്ച്പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തി 135,000 രൂപ ഗൂഗിൾ പേ വഴിഅയച്ചു.
ഇതിനുപുറമെ10000 രൂപ കൂടികൈവശപ്പെടുത്തി.
കൂടാതെ ബന്ധുക്കൾക്ക് നഗ്ന ഫോട്ടോ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണംആവശ്യപ്പെട്ടതോടെയുവാവ് കുന്ദമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് നടത്തിയ അന്വേഷണത്തിൽ
കോഴിക്കോട് വെച്ചാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും.
മുൻപ് കക്കൂസ് മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളിയതിന്പ്രതികളിൽ ഒരാളായ മുഹമ്മദ് അഫീഫിനെതിരെ കേസുകൾ നിലവിലുണ്ട്.