പെരുമണ്ണ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന നെരോത്ത് താഴത്ത് റഹീം എന്ന ആളുടെ ഉടമസ്ഥതയിലുള്ള
ഏകദേശം ഓരോ ലക്ഷം രൂപ വീതം വിലമതിക്കുന്ന രണ്ട് പോത്തുകളെയാണ് ഇയാൾ മോഷ്ടിച്ചത്.
തുടർന്ന്പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയിരുന്നു.
അസുഖബാധിതനായ
റഹീമിന് ജോലിക്ക് പോകാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നായിരുന്നു രണ്ടു പോത്തുകളെ വാങ്ങി നൽകിയത്.
പോത്തുകൾ മോഷണം പോയതിനെ തുടർന്ന് പോലീസ് സംഭവത്തെയും പരിസരപ്രദേശങ്ങളിലെയും നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചു.കൂടാതെ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും നിരീക്ഷിച്ചു.അതിനിടയിലാണ്ചില സിസിടിവി ദൃശ്യങ്ങളിൽപ്രതിയുടെ ചിത്രം പതിഞ്ഞത്.തുടർന്നാണ് പോലീസ്പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സമാനമായ രീതിയിൽ പൂവാട്ടുപറമ്പ്, പെരുമണ്ണ ഭാഗങ്ങളിലെല്ലാം
പോത്തുകളെ മോഷണം നടത്തി ചെറൂപ്പയിലെ കശാപ്പുശാലകളിൽ വിൽപ്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട്
ഊർജിതമായ അന്വേഷണവും പന്തിരാങ്കാവ് പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.