Responsive Advertisement
Responsive Advertisement
ആറുവർഷം മുമ്പ് കാണാതായ വെസ്റ്റ് ഹിൽ സ്വദേശി കെ.ടി വിജിലിനായുള്ള തിരച്ചിൽ കോഴിക്കോട് എരഞ്ഞിപ്പാലത്തെ
സരോവരംപാർക്കിനോട് ചേർന്ന് ചതുപ്പിൽ പുനരാരംഭിച്ചു.
നേരത്തെയുംപലതവണ പ്രതികളുടെ മൊഴിപ്രകാരം സരോവരത്ത് പ്രതികൾ കാണിച്ചുകൊടുത്ത സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും 
മൃതദേഹാവശിഷ്ടങ്ങൾകണ്ടെത്താൻ ആയിരുന്നില്ല.പ്രതികൾ മൃതദേഹം താഴ്ത്തിയതായി പറയുന്ന ചതുപ്പിൽ
മൂന്ന് മീറ്ററോളം താഴ്ചയിൽ
വെള്ളവും ചെളിയും നിറഞ്ഞതാണ് തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്.
ഇന്നലെ ഇതേ സ്ഥലത്ത് വെള്ളം വറ്റിച്ച ശേഷംമണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ചെളി നീക്കാൻ ശ്രമില്ലെങ്കിലും സാധിച്ചിരുന്നില്ല.തുടർന്ന് പൊക്ലൈൻ എത്തിച്ചാണ് ഇന്ന് ചെളി നീക്കി തിരച്ചിൽ പുനരാരംഭിച്ചത്.
ഇതിനുപുറമെഏത് ചെളിയുള്ള പ്രദേശങ്ങളിലും മുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താൻ വിദഗ്ധ പരിശീലനം സിദ്ധിച്ച രണ്ട് കെടാവർ ഡോഗുകളെയും എറണാകുളത്തു നിന്നും കോഴിക്കോട് എത്തിച്ചിട്ടുണ്ട്.
പ്രതികളായ വാഴ തിരുത്തികുളങ്ങരക്കണ്ടി നിഖിൽ,വേങ്ങേരി ചേനിയം പൊയിൽ
ദീപേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് തിരച്ചിൽ പുനരാരംഭിച്ചത്.
സരോപരത്ത് അതീവ സുരക്ഷ ഒരുക്കിയ ശേഷം നടക്കുന്ന തിരച്ചിലിന് കോഴിക്കോട്ടെ വിദഗ്ധ തിരച്ചിൽ സംഘങ്ങളും
പോലീസിനെ സഹായിക്കുന്നുണ്ട്.
2019 മാർച്ച് 24നാണ് വെസ്റ്റ് വേലിപ്പടിക്കൽ കെ.ടി. വിജിലിനെ കാണാതായത്.രാവിലെ 11 മണിയോടെ വീട്ടിൽ നിന്നുംഉച്ചക്ക് ഭക്ഷണത്തിനു മുൻപ് തിരിച്ചെത്താം എന്ന് പറഞ്ഞ് സ്വന്തം ബൈക്കിൽ പുറത്തേക്ക് പോയ വിജിൽ പിന്നീട് തിരിച്ചെത്തിരുന്നില്ല.
രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തായതോടെ ബന്ധുക്കൾ സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചു എങ്കിലും അവർക്ക് യാതൊരു അറിവും ഇല്ലെന്നാണ് രക്ഷിതാക്കളെ അറിയിച്ചത്.തുടർന്ന് അന്നുതന്നെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു .
അതിനിടയിലാണ് ആറു വർഷത്തിനുശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുണ്ടായത്.വിജിലിനെ കൊന്നശേഷം തെളിവ് നശിപ്പിക്കുന്നതിന്
സരോവരത്തെ ചതുപ്പിൽ താഴ്ത്തി എന്നാണ് വെളിപ്പെടുത്തൽ ഉണ്ടായത് ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചെളിനീക്കി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ഊർജ്ജിതമായ തിരച്ചിൽ നടക്കുന്നത്.