കോഴിക്കോട് : യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന കുന്ദമംഗലം വരട്യാക്ക് സ്വദേശി പിടിയിൽ കുറുമണ്ണിൽ വീട്ടിൽ അൻസിൽ (22)നെയാണ് കസബ പോലീസ് കസ്റ്റഡിയിലെടുത്തത്.
പെരുമണ്ണ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2023 ൽ വിവാഹ നിശ്ചയം നടത്തുകയും, പിന്നീട് പല ദിവസങ്ങളിലായി കോഴിക്കോട് കോട്ടപറമ്പിലുള്ള ഓയോ ഡെൽമ റെസിഡൻസി ലോഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്യുകയും, വയനാട് പൂക്കോട് വെച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. അതിനുശേഷം വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നുഎന്നാണ് യുവതിയുടെ പരാതി. യുവതി തനിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ
ഇയാൾ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. വിദേശത്തുള്ള പ്രതിക്കെതിരെ കസബ പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. അതിൻ്റെ അടിസ്ഥാനത്തിലാണ് കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെക്കുകയും, കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപു എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയും
ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.