ഒരിക്കലും കരുതിയില്ല
ബസിൻ്റെ പിറകിൽ സ്ഥാപിച്ച സി.സി ടി വിയിൽതാൻപെടുമെന്ന്.
എന്നാൽ അങ്ങനെ ഒരു സംഭവമുണ്ടായി ഫറോക്ക് ചുങ്കത്ത് .ഫറോക്ക് ചുങ്കം റോഡിലെ ക്വാർട്ടേഴ്സിൽ നിന്നും സിറാജുൽ മുനീർ എന്നയാളുടെ 59,000 രൂപ വിലവരുന്ന ലാപ്ടോപ്പാണ് മോഷണം പോയത്. പരാതി ലഭിച്ച ഉടൻതന്നെ ഫറോക്ക് പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തി.
എന്നാൽ മോഷണം നടന്ന പരിസരത്തൊന്നും സിസിടിവി ഇല്ലാതിരുന്നത് പോലീസിൻ്റെ അന്വേഷണത്തെ വല്ലാതെ വലച്ചു.
അതിനുശേഷം പ്രദേശത്തെ പ്രധാന റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ഇതിലൊന്നും സംശയകരമായ ആരെയും കണ്ടെത്താൻ സാധിച്ചില്ല.തുടർന്നാണ് മോഷണം നടന്ന ഏകദേശം സമയം കണക്കാക്കി ഇതുവഴിയുള്ള സ്വകാര്യ ബസുകളിലെ ക്യാമറകൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചത്.
അങ്ങനെ ഇതുവഴി പോയ സ്വകാര്യ ബസിൻ്റെ പിറകിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷണ നടത്തിയ ലാപ്ടോപ്പുമായി
പ്രതി കാറിൽ കയറുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
ഈ ദൃശ്യംകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്കൊടുവള്ളി കിഴക്കോത്ത് പള്ളിക്കണ്ടി പുത്തൻവീട്ടിൽ മഖ്സൂദ് ഹാനുഖിനെ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഈ ദൃശ്യംകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്കൊടുവള്ളി കിഴക്കോത്ത് പള്ളിക്കണ്ടി പുത്തൻവീട്ടിൽ മഖ്സൂദ് ഹാനുഖിനെ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും പ്രതിയുടെ പേരിൽ പന്നിയങ്കര മുക്കം സ്റ്റേഷനുകളിൽ നിരവധി കളവ് കേസുകളും 2018 ൽ പന്നിയങ്കര സുമംഗലി കല്യാണമണ്ഡപത്തിൽ നിന്നും വിവാഹത്തിനെത്തിയവരുടെ നാൽപ്പത്തിഏഴ് പവൻ സ്വർണം അടങ്ങിയ ബാഗ് മോഷ്ടിച്ച കേസും നിലവിലുണ്ട്.കൂടാതെ കാക്കൂർ പോലീസ് സ്റ്റേഷനിൽ പോക്സോ കേസിൽഉൾപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഈ കേസിൽ
ജാമ്യത്തിൽ ഇറങ്ങിയശേഷം ഓമശ്ശേരി,തിരുവമ്പാടി എന്നിവിടങ്ങളിൽ നിന്നും കാറുകൾ വാടകക്ക് എടുത്ത് കോഴിക്കോട് നഗരത്തിലും സമീപപ്രദേശങ്ങളിലും നിരീക്ഷണം നടത്തിമോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.
അതിനിടയിലാണ് ഫറോക്ക് ചുങ്കത്തെഅൽ റാഷിദ് എന്ന സ്വകാര്യ കോർട്ടേഴ്സിൽ കയറി ലാപ്ടോപ്പ് മോഷ്ടിച്ചത്.മോഷ്ടിച്ച ലാപ്ടോപ്പ് അരീക്കോടുള്ള ഒരു കടയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിയെ പിടികൂടുന്നതിന്
ഫറോക്ക് പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്,ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ
പി സി സുജിത്ത്,
എ എസ് ഐ അരുൺ മാത്തറ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
ഐടി വിനോദ്,
മനോജ് വളയനാട്, സനീഷ് പന്തിരങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു , ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ് ഐ അനൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുമേഷ്, സിപിഒ ജിതിൻലാൽ എന്നിവർ നേതൃത്വം നൽകി.