ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ ആകെയുള്ള 24 വാർഡുകളിൽ12 വാർഡുകളിൽ ഇത്തവണ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വനിത സ്ഥാനാർത്ഥികൾ ആകും മത്സരിക്കുക.
ഇന്ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിലാണ്
സംവരണ സീറ്റുകൾ
തിരഞ്ഞെടുത്തത്.
നേരത്തെ 23 സീറ്റുകളാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്നത്. ഇത്തവണ ഒരു സീറ്റിന്റെ വർദ്ധനവ് ഉണ്ട്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 2025ൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ ക്രമം ചുവടെ ചേർക്കുന്നു
1 പുള്ളനൂർ - വനിത
2 മലയമ്മ - ജനറൽ
3 മുട്ടയം - ജനറൽ
4 ഈസ്റ്റ് മലയമ്മ -വനിത
5 കള്ളൻതോട് - വനിത
6 കട്ടാങ്ങൽ - വനിത
7 പരതപ്പൊയിൽ - ജനറൽ
8 എരിമല - ജനറൽ
9 നായർകുഴി - ജനറൽ
10 പാഴുർ - ജനറൽ
11 കൂളിമാട് - SC വനിത
12 അരയൻകോട്- വനിത
13 പുതിയാടം - വനിത
14വെള്ളളശ്ശേരി - SC വനിത
15 ചുലൂർ - ജനറൽ
16 ചെട്ടിക്കടവ് - SC ജനറൽ
17 വെള്ളനൂർ - വനിത
18 കൂഴക്കോട് - ജനറൽ
19 കോഴിമണ്ണ - വനിത
20 ചാത്തമംഗലം - ജനറൽ
21 വെങ്ങേരിമഠം - ജനറൽ
22 വലിയപൊയിൽ - വനിത
23 ചേനോത് - ജനറൽ
24 പുള്ളാവൂർ -വനിത