Responsive Advertisement
Responsive Advertisement
കോഴിക്കോട് :താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ഉണ്ടായസമരത്തിനിടയിലെഅക്രമ സംഭവങ്ങളിൽ 321 പേർക്കെതിരെ കേസെടുത്തു.ഇതിൽ ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മഹറൂഫിനെ ഒന്നാം പ്രതിയാണ് കേസടുത്തത്.വഴി തടയൽ അന്യായമായി സംഘം ചേരൽ കലാപം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ആണ്
പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിന്
പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.
തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ റെയിഞ്ച് 
ഡി ഐ ജി യതീഷ് ചന്ദ്ര സ്ഥലത്ത് നേരിട്ട് എത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്നലെ ഉണ്ടായപോലീസ് നടപടിയിൽ പ്രതിഷേധിച്ച് കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി, കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിൽ
സമരസമിതിയുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നലെവൈകിട്ട് ഉണ്ടായ സംഘർഷത്തിൽ
കോഴിക്കോട് വടകര റൂറൽ എസ് പി 
കെ ഇ ബൈജു,പേരാമ്പ്ര ഡിവൈഎസ്പി
എൻ സുനിൽകുമാർ,
താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ സായൂജ്,എന്നിവർ ഉൾപ്പെടെ 22 ഓളംപോലീസുകാർക്കും
25ലേറെ നാട്ടുകാർക്കുമാണ് സാരമായി പരിക്കേറ്റത്.
ഇവരെല്ലാം താമരശ്ശേരിയിലെയും ഓമശ്ശേരിയിലെയും മറ്റ് വിവിധ ഇടങ്ങളിലെയും ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
സമരക്കാർക്ക് നേരെ ഉണ്ടായ പോലീസ് ലാത്തിചാർജിലും
ടിയർ ഗ്യാസ് പ്രയോഗത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്.ഇവരുടെയൊന്നും കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
സംഘർഷത്തിനിടയിൽ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് തീയിട്ട സംഭവത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും പോലീസ് മറ്റൊരു കേസും ചുമത്തിയിട്ടുണ്ട്.
സ്ഫോടകവസ്തുക്കളും മാരക ആയുധങ്ങളും ഉപയോഗിച്ചു എന്നും ഫ്രഷ് കട്ടിലേക്ക് വന്ന കണ്ടെയ്നർ ലോറിയിൽതൊഴിലാളികളെ അകത്തിട്ട് പൂട്ടിയതിനും
കേസുണ്ട്.ഇതിനുപുറമെ തൊഴിലാളികളെ ഉൾപ്പെടെ കൊല്ലണമെന്ന് ഉദ്ദേശത്തോടെ പ്ലാന്റിനകത്തേക്ക് എത്തിയ വാഹനങ്ങൾ തീയിട്ടതിലും കേസെടുത്തു.ഫ്രഷ് കട്ട് സംസ്കരണ യൂണിറ്റിനും വാഹനങ്ങൾക്കും 
തീയിട്ട സംഭവത്തിൽ അഞ്ച് കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്.
സമരത്തിന് മുന്നിട്ടിറങ്ങിയ പ്രദേശവാസിയായ വാവി എന്ന ആളെ ഒന്നാം പ്രതിയാക്കിയാണ് 
തീ ഇട്ട സംഭവത്തിൽ കേസെടുത്തത്.
ഇന്നലെ അതി രാവിലെ ആരംഭിച്ച സമരം വൈകിട്ടോടെയാണ്
അക്രമസക്തമായത്.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ടിലേക്ക് സമരം നടക്കുന്നതിനിടയിൽ വാഹനം എത്തിയതോടെയാണ് സമരക്കാർ അക്രമത്തിലേക്ക് തിരിഞ്ഞത്.വാഹനം പോലീസ് സംരക്ഷണയിൽ കെട്ടിടത്തിന് അകത്തേക്ക് പ്രവേശിപ്പിക്കാൻ ശ്രമിച്ചതോടെ സമരക്കാർ വാഹനത്തിനു മുൻപിൽ കയറി നിന്ന് തടഞ്ഞു.ഇതോടെ പോലീസ് ഇവരെ ബലംപ്രയോഗിച്ച് നീക്കാൻ ആദ്യഘട്ടത്തിൽ ശ്രമിച്ചു.ഇത് സംഘർഷത്തിൽ കലാശിച്ചതോടെ പോലീസ് ലാത്തിവീശി.പിന്നീട് യുദ്ധസമാനമായ അന്തരീക്ഷമാണ് ഫ്രഷ് കട്ടിനു മുൻപിൽ നടന്നത്.സമരക്കാരും പോലീസും തമ്മിൽ പരസ്പരം പോരടിച്ചു.സംഘർഷം നിയന്ത്രണ വിധേയമല്ലാതായതോടെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.ഇതോടെസമരക്കാർ കല്ലേറും തുടങ്ങി.കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത്.പിന്നീട് പോലീസുകാർഒന്നും നോക്കാതെലാത്തി വെച്ച് അടി തുടങ്ങിയതോടെ സമരക്കാർക്കും പരിക്കേറ്റു.അതിനിടയിൽ ഫ്രഷ് കട്ട് സ്ഥാപനത്തിനും വാഹനങ്ങൾക്കും തീയിട്ടു.പോലീസ് അറിയിച്ചതിനെ തുടർന്ന്
മുക്കം ഫയർയൂണിറ്റ് സ്ഥലത്തേക്ക് കുതിച്ചെത്തി.എന്നാൽ സമരക്കാർ ഫയർ യൂണിറ്റിന്റെ വാഹനങ്ങൾ ഉള്ളിലേക്ക് പ്രവേശിപ്പിക്കാതെ ഏറെനേരം തടഞ്ഞുവച്ചു.ഇതാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ തടസ്സം സൃഷ്ടിച്ചത്.ഫാക്ടറിക്ക് തീ കത്തുന്ന സമയത്ത് 12 തൊഴിലാളികൾ ഫാക്ടറിക്ക് ഉള്ളിൽ ഉണ്ടായിരുന്നു.ഇവരെ രക്ഷിച്ച് പുറത്തെത്തിക്കുന്നതിന് പോലീസിനെ ഏറെ പരിശ്രമിക്കേണ്ടി വന്നു.
ഇന്നലത്തെ സംഘർഷത്തിൽ മാത്രം ഫാക്ടറിക്ക് അകത്തെ പത്തു ലോറികൾ ഉൾപ്പെടെ 15 ഓളം വാഹനങ്ങൾകത്തി നശിച്ചു.കൂടാതെ ഫ്രഷ് കട്ട് യൂണിറ്റും കത്തി നശിച്ചിട്ടുണ്ട്.ഇതിനുപുറമെപരിസരത്ത് ഉണ്ടായിരുന്ന അഞ്ചു വാഹനങ്ങളും സമരക്കാർ തല്ലി തകർത്തു.
അതേസമയം സ്ത്രീകളെയും കുട്ടികളെയും മനുഷ്യക്കവചമാക്കിയുള്ളഅക്രമ സംഭവമാണ് ഫ്രഷ് കട്ടിനെതിരെ നടത്തിയതെന്ന് കണ്ണൂർ ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി
അക്രമത്തിന് കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ട്.അക്രമണത്തിന് പിന്നിൽ താല്പര്യ കക്ഷികളാണ് എന്ന കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫാക്ടറിക്ക് അകത്ത് ജീവനക്കാർ ഉള്ളപ്പോഴാണ് തീയിട്ടത് തീയാണ് എത്തിയ ഫയർഫോഴ്സ് സംഘത്തെ തടഞ്ഞു വെച്ചതും മനുഷ്യത്വരഹിതമായ നടപടിയാണെന്നും കർശന നടപടി ഉണ്ടാകുമെന്നും ഡിഐജി അറിയിച്ചു.