ആന്ധ്രയിൽ നിന്നും പഠിക്കാൻ എത്തിയകൂട്ടുകാരിയെവീട്ടിലേക്ക് വിരുന്നു വിളിച്ചപ്പോൾബേപ്പൂർ സ്വദേശിനിയായ
ഗായത്രി വലിയ സന്തോഷത്തിൽ ആയിരുന്നു.ബേപ്പൂരിലെ സ്വന്തംനാടുംകാഴ്ചകളും ഒക്കെ ചുറ്റി കാണിച്ച് ഏറെ സന്തോഷത്തോടെ കുറച്ച്ദിവസങ്ങൾ കൂട്ടുകാരിക്കൊപ്പം വീട്ടിൽ കഴിയുന്നതിനിടയിലാണ് മുപ്പത്താറ് പവൻ സ്വർണവുമായി ഉറ്റമിത്രമായി കരുതിയിരുന്ന കൂട്ടുകാരി സ്ഥലം വിട്ടത്.പിന്നെ നിരവധി പരാതികൾ
പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ നൽകി കാത്തിരിക്കുന്നതിന് ഇടയിലാണ് ഇപ്പോൾസ്വർണ്ണവുമായി മുങ്ങിയ കൂട്ടുകാരിയെ പിടികൂടിയ വിവരം ബേപ്പൂരിലെ ഗായത്രിയെ തേടി എത്തുന്നത്.
ആന്ധ്ര വിജയവാഡ സ്വദേശിനിയായ തോട്ടഭാനു സൗജന്യയാണ്
ബേപ്പൂർ പോലീസിന്റെയും
ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണറുടെ
കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡിന്റെയും പിടിയിലായത്.
ബാംഗ്ലൂരിലെ
സുരാന കോളേജിൽ ഗായത്രിക്കൊപ്പം പിജിക്ക് പഠിക്കുകയായിരുന്നു സൗജന്യ .കഴിഞ്ഞ ജൂലൈ 17നാണ്ഗായത്രിക്കൊപ്പംസൗജന്യ ബേപ്പൂരിൽ എത്തിയത്.രണ്ടുദിവസം ബേപ്പൂരിൽ തങ്ങിയ ശേഷം പത്തൊൻപതാം തീയതിനാട്ടിലേക്ക് തിരിച്ചു പോയി.പോകുന്ന സമയത്ത് ഗായത്രിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച മുപ്പത്താറ് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും മോഷ്ടിച്ചാണ്
കടന്നുകളഞ്ഞത്. പോകുന്ന സമയത്ത് കോളേജ് അധികൃതരെ
ഫോണിൽ വിളിച്ച്
ഇനി തിരികെ കോളേജിലേക്ക് വരില്ലെന്നുംഗുജറാത്തിൽ ആർമിയിൽ ജോലി ശരിയായിട്ടുണ്ടെന്ന കാര്യം അറിയിച്ചു.
തുടർന്ന് നാട്ടിലെത്തിയ സൗജന്യ മുപ്പത്താറ് പവൻ സ്വർണത്തിൽ ഒരു പങ്ക് പണയം വെച്ചുംബാക്കി ഭാഗം വിറ്റുംകിട്ടിയ കാശുപയോഗിച്ച് ടൻസാനിയയിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയി.
അതിനിടയിൽ ഗായത്രിയുടെ ബേപ്പൂരിലെവീട്ടിൽ അലമാര പരിശോധിച്ചപ്പോൾ സ്വർണാഭരണങ്ങൾ കാണാതായ വിവരം അറിയുന്നത്.തുടർന്ന് ബേപ്പൂർ പോലീസിൽ പരാതി നൽകി.
പോലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തുകയും വിരലടയാള വിദഗ്ധരും ഡോഗ്സ് ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോഷണം നടത്തിയത് സൗജന്യ തന്നെ എന്ന് ഉറപ്പിച്ചത്.സൗജന്യയുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിന് സാധിച്ചിരുന്നില്ല.
കോളേജിൽ അന്വേഷിച്ചപ്പോൾ ആർമിയിൽ ജോലി ലഭിക്കുന്ന വിവരമറിയിച്ച്പഠനം നിർത്തിയതായ വിവരവും പോലീസിന് ലഭിച്ചു.പിന്നീട്നടത്തിയ അന്വേഷണത്തിലാണ് സൗജന്യ ടാൻസാനിയ യിലേക്ക് മുങ്ങിയതായ വിവരം അറിയുന്നത്.
അതിനുശേഷം
മാസങ്ങളായി പോലീസ് സൗജന്യയുടെ വീട്ടുകാരെയും ബന്ധുക്കളെയുമെല്ലാം നിരീക്ഷിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസവും ടാൻസാനിയയിൽ നിന്നും സൗജന്യ ഗുജറാത്തിൽ എത്തിയിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു.ഉടൻ തന്നെ പോലീസ് ഗുജറാത്തിലുള്ള സൗജന്യയുടെ സഹോദരിയുടെ വീട്ടിലെത്തിയെങ്കിലും
എങ്ങിനെയോ വിവരം അറിഞ്ഞ സൗജന്യ അവിടെ നിന്നും മുങ്ങുകയായിരുന്നു.
സഹോദരിയുടെ വീട്ടിൽ നിന്നും നേരെ പോയത് മുംബൈയിലുള്ള വിമാനത്താവളത്തിലേക്കാണ് അവിടെ നിന്നും ഹൈദരാബാദിലേക്ക് പോകുന്നതിന് തയ്യാറെടുക്കുമ്പോഴാണ്ബേപ്പൂർ പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് ഇവരെ പിടികൂടുന്നത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് രാവിലെ ബേപ്പൂരിൽ എത്തിച്ചു.തുടർ
നടപടികൾക്ക് ശേഷംകോടതിയിൽ ഹാജരാക്കും.
അതേസമയം ആത്മമിത്രമായി കരുതിയസുഹൃത്ത്
വീട്ടിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളുമായി മുങ്ങിയത്
ഇപ്പോഴും വിശ്വസിക്കാൻ ഗായത്രിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ഏതായാലുംഇത്രയേറെ സ്വർണാഭരണങ്ങളുമായി മുങ്ങിയ പ്രതിയെ പിടികൂടാൻ ആയത്ബേപ്പൂർ പോലീസിന് വലിയ ആശ്വാസമായി.
പ്രതിയെ പിടികൂടുന്നതിന് ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ എം സിദ്ദിഖ്,ബേപ്പൂർ എസ് ഐമാരായ നൗഷാദ് കുറ്റിക്കടവ്,
പി സി സുജിത്ത്എന്നിവർ നേതൃത്വം നൽകി.