തുഷാരഗിരിയിൽ
മൃതദേഹം കണ്ടെത്തി.തുഷാരഗിരി ടൂറിസം കേന്ദ്രത്തിന് തൊട്ട് സമീപമുള്ള പാലത്തിൻ്റെ കൈവരിയിൽ ആണ്കയറി തല മാത്രം തൂങ്ങിക്കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ കഴുത്ത് അറ്റ് ശരീരഭാഗം പുഴയിൽ പതിച്ച നിലയിലാണ്.ഇന്ന് രാവിലെ തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ടൂറിസ്റ്റുകൾ ആണ്പാലത്തിനു മുകളിൽ വച്ച് ഫോട്ടോ എടുക്കുന്നതിനിടയിൽ
കയറിൽ തല ഭാഗം തൂങ്ങിക്കിടക്കുന്ന നിലയിൽ ആദ്യം മൃതദേഹം കണ്ടത്.തുടർന്ന് തുഷാരഗിരിയിലെ
ഗാർഡുകളെ വിവരമറിയിച്ചു.
പിന്നീട് കോടഞ്ചേരി പോലീസിലും വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി
തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആത്മഹത്യ ആണെന്നാണ് പ്രാഥമികനിഗമനം.
കഴുത്തിൽ കയർ കെട്ടിയശേഷം പാലത്തിനു മുകളിൽ നിന്നും താഴേക്ക് ചാടിയപ്പോൾകഴുത്തറ്റ് ശരീരഭാഗം പുഴയിലേക്ക് പതിച്ചതാകാം എന്നാണ് പോലീസ് കരുതുന്നത്.പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായെങ്കിൽ മാത്രമേ കൃത്യമായ വിവരം ലഭ്യമാവുകയുള്ളൂ.
മുക്കം അഗ്നി ശമനസേന സ്ഥലത്തെത്തി
മൃതദേഹം പുഴയിൽ നിന്നും പുറത്തെടുത്തിട്ടുണ്ട്.
മരിച്ചത് ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.