പയ്യാനക്കൽ സ്വദേശിയും ഒളവണ്ണയിൽ വാടകക്ക് താമസിക്കുന്ന റീഫത്ത് ഷംനാസിനെയാണ് ഡാൻസാഫും പന്നിയങ്കരപോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
തിരുവണ്ണൂരിൽ വച്ച്നടത്തിയ പരിശോധനയിൽ 6.428 ഗ്രാംഎംഡി എം എ ഇയാളിൽ നിന്നും കണ്ടെത്തി.
ഏറെനാളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു
റീഫത്ത് ഷംനാസ്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.