കോഴിക്കോട്:
പേരാമ്പ്രയിലെ പൊലീസ് മർദ്ദനത്തിൽ മുഖത്തിനു സാരമായി പരുക്കേറ്റ ഷാഫി പറമ്പില്‍ എംപി സര്‍ജറിക്കു ശേഷം ഐസിയുവില്‍ തുടരുന്നു. വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എംപിയുടെ ഇടത് മൂക്കിന്റെ എല്ലു പൊട്ടുകയും സ്ഥാനം തെറ്റുകയും വലതു മൂക്കെല്ലു പൊട്ടുകയും ചെയ്തിരുന്നു. മൂക്കിന്റെ പാലം വളയുകയും ചെയ്തു. സര്‍ജറിക്കു ശേഷം ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. തുടര്‍ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായാണ് ഐസിയുവിലേക്കു മാറ്റിയത്. ഡോക്റ്റര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് എംപിയുടെ പത്ത് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെനിരവധി നേതാക്കളാണ് സന്ദർശിച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍ എംപി, ദീപാദാസ് മുന്‍ഷി, എംപിമാരായ എം.കെ രാഘവന്‍, രാജ്മോഹൻ ഉണ്ണിത്താൻ, ഡിസിസി പ്രസിഡന്റുമാരായ അഡ്വ. കെ. പ്രവീണ്‍ കുമാര്‍, അഡ്വ. വി.എസ് ജോയ്, എംഎല്‍എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, നജീബ് കാന്തപുരം, എ.പി അനില്‍ കുമാര്‍, നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ ഫിറോസ്, എന്‍. വേണു, ബഷീറലി തങ്ങള്‍, ഗോകുലം ഗോപാലന്‍, അഡ്വ. കെ. ജയന്ത്, എന്‍. സുബ്രഹ്‌മണ്യന്‍, ടി.ടി ഇസ്മായില്‍, പാറക്കല്‍ അബ്ദുല്ല, റിജില്‍ മാക്കുറ്റി, അഡ്വ. പി.എം നിയാസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.