Responsive Advertisement
Responsive Advertisement
കോഴിക്കോട് :
ചാലിയാറിന്റെ ഓളപ്പരപ്പുകളെ കീറിമുറിച്ച്ഇരുട്ടുകുത്തി വള്ളങ്ങൾകുതിച്ചു പാഞ്ഞപ്പോൾ
വള്ളംകളികാണാനാത്തിയ ആയിരങ്ങൾക്ക് ആവേശം അലതല്ലി.
ഫറോക്കിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ചാലിയാർ വള്ളംകളിമത്സരമാണ്
കാണാനെത്തിയവർക്ക് ഒരിക്കലും മറക്കാത്ത അനുഭവങ്ങൾ സമ്മാനിച്ചത്.
മത്സരത്തിൽ പങ്കെടുത്ത ഓരോ വള്ളങ്ങളിലെ തുഴച്ചിൽ താരങ്ങളെയും ഇരുകരകളിലും എത്തിയ
വള്ളംകളി പ്രേമികൾ ആർപ്പുവിളിച്ചും ബലൂൺ പറത്തിയും
പ്രോത്സാഹിപ്പിച്ചു.
അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ
സംസ്ഥാനത്തെ പ്രഗൽഭരായ പതിനഞ്ച് ഇരുട്ടുകുത്തി വള്ളങ്ങളാണ് മാറ്റുരച്ചത്.
ഫറോക്ക് പുതിയ പാലത്തിനരുകിൽ നിന്നും പഴയ പാലം വരെയുള്ള എണ്ണൂറ്
മീറ്റർ ദൂരത്തിലാണ്
തുഴയെറിയേണ്ടത്.
അഞ്ച് ഹീറ്റ്സുകളിലായി
നടന്ന മൽസരത്തിൽ
നാനൂറ്റിഅൻപതോളം
തുഴച്ചിൽ താരങ്ങൾ
പതിനഞ്ച് വള്ളങ്ങളിലായി തുഴയാനെത്തി.
സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നേതൃത്ത്വത്തിലാണ് 
ഐ പി എൽ മാതൃകയിൽ
സി.ബി എൽ ചാമ്പ്യൻസ് ലീഗ് സംഘടിപ്പിച്ചത്.
മത്സരത്തിന്റെ മുന്നോടിയായി ചാലിയാറിൽ വിവിധതരത്തിലുള്ള
 ജല കായിക പ്രദർശനങ്ങളും
കലാപരിപാടികളും നടന്നു.
തുടർന്ന് നടന്ന മത്സരത്തിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
മലബാറിലെ ടൂറിസത്തിന്ഏറെ പ്രചരണം വരാൻ
സി ബി എൽ മത്സരത്തിന് ആയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു,
മൽസരങ്ങൾ ജനങ്ങൾ നല്ല നിലയിൽ സ്വീകരിച്ചതായും
എല്ലാ വർഷവുംകേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽ കൂടി ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്താനുള്ള
ആലോചന ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് തലങ്ങളിലായി നടന്നഫൈനൽ മത്സരത്തിൻ്റെ
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ
അഴീക്കോടൻ അച്ചാംതുരുത്തി
മറ്റ് വള്ളങ്ങളെ ഏറെ വള്ളപ്പാട് അകലെ പിന്നിലാക്കി ഒന്നാം സ്ഥാനംകരസ്ഥമാക്കി.
പാലിച്ചോൻ അച്ചാം തുരുത്തിഎ ടീമിനാണ് രണ്ടാം സ്ഥാനം.
എകെജി പാടോതുരുത്തി എ ടീമാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മത്സര ശേഷം നടന്ന ചടങ്ങിൽ പൊതുമരാമത്ത് 
ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് വിജയികൾക്ക് ട്രോഫികൾ കൈമാറി.