Responsive Advertisement
Responsive Advertisement
 കോഴിക്കോട് : കൃഷിഭവനിൽ എത്തുന്ന കർഷകർക്ക് ഇനി സേവനം ഏറെ സ്മാർട്ടായി ലഭിക്കും.ഇന്നുമുതൽ മാവൂർ കൃഷിഭവൻ സ്മാർട്ട് ആയി മാറിയിരിക്കുകയാണ്.
കർഷക ക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെട്ടിടവും ഫ്രണ്ട് ഓഫീസും, പ്ലാൻറ് ഹെൽത്ത് ക്ലിനിക്കും
മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് മാവൂർ കൃഷിഭവനെ സ്മാർട്ട് ആക്കി മാറ്റിയത്.
ആധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയ സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി 
പി പ്രസാദ് നിർവഹിച്ചു.
കൃഷിഭവനുകൾ സ്മാർട്ട് ആക്കിയാലും അവിടെ നിന്നും മികച്ച സേവനം കർഷകന് ലഭിക്കുമ്പോൾ മാത്രമാണ് യഥാർത്ഥത്തിൽ കൃഷിഭവനുകൾ സ്മാർട്ട് ആയി മാറുന്നതെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
അഡ്വ പിടിഎ റഹീം എംഎൽഎ
അധ്യക്ഷത വഹിച്ചു.
കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി പി അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി,
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക്,
ബ്ലോക്ക് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ,
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ 
ടി രഞ്ജിത്ത്, ടിടി ഖാദർ, ശുഭ ശൈലേന്ദ്രൻ,
ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് അംഗങ്ങളായ ടിപി മാധവൻ,
രജിത സത്യൻ,
മറ്റ്ജനപ്രതിനിധികൾ, കാർഷിക മേഖലയിലെ വിദഗ്ധർ,
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ
പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്
മാവൂർ അങ്ങാടിയിൽ ഏറെ ആഘോഷകരമായ ഘോഷയാത്രയും നടന്നു.