Responsive Advertisement
Responsive Advertisement
കോഴിക്കോട് :
അനധികൃതമായി
മണൽകടത്തുകയായിരുന്ന രണ്ട് ലോറികൾ മാവൂർ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അർദ്ധരാത്രിയിൽ മാവൂർപോലീസ് 
കൽപള്ളിക്ക്സമീപം ചാലിയാറിൽ നിന്നും മണൽ കയറ്റുകയായിരുന്ന ലോറിയാണ് പിടികൂടിയത്.പോലീസിനെ കണ്ടതോടെ
തോണിയിൽ ഉണ്ടായിരുന്നവർ പുഴയിലേക്ക് തോണിതുഴഞ്ഞ് രക്ഷപ്പെട്ടു.
ലോറി ഡ്രൈവർ ആദ്യം ലോറിയുമായി കടക്കാൻ ശ്രമിച്ചെങ്കിലും ലോറിയുടെ ടയർ മണലിൽ പൂണ്ട് പോയതോടെ ഡ്രൈവർ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
പിടിച്ചെടുത്ത ലോറി മാവൂർ പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനുശേഷം വീണ്ടും മാവൂർ എസ് ഐ 
വി.എം രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ്പെരുവയൽ പള്ളിത്താഴത്ത്
നടത്തിയ പരിശോധനയിൽ മണലുമായി വരികയായിരുന്ന
 ലോറി പിടികൂടി.പോലീസിനെ കണ്ടതോടെ ലോറി ഉപേക്ഷിച്ച് ഡ്രൈവർ ഓടിരക്ഷപ്പെട്ടു.
പിടികൂടിയ ലോറി മാവൂർ പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റിയിട്ടുണ്ട്.
അടുത്തകാലത്തായി
ചാലിയാറിൽ മണൽക്കടത്ത് വ്യാപകമാണെന്ന പരാതി ഉയർന്നിരുന്നു.
ഇതിനെ തുടർന്നാണ് മാവൂർ പോലീസ് രാത്രികാല പെട്രോളിങ് ഊർജിതമാക്കിയത്.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മാവൂർ പോലീസ് അറിയിച്ചു.മണൽ കടുത്ത പിടികൂടുന്നതിന് മാവൂർ എസ് ഐ 
വി എം രമേശിനു പുറമെ
എഎസ് ഐ സുബൈദ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ 
സി കൃഷ്ണൻകുട്ടി,
 പി സജിത്ത്,നിതീഷ് ,
സിവിൽ പോലീസ് ഓഫീസർമാരായ വിനീത് മഞ്ഞൊടി,ബനിഷ ,ഹോം ഗാർഡ് ശശിധരൻ മണാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.