Responsive Advertisement
Responsive Advertisement
കോഴിക്കോട് :
കൂടരഞ്ഞി പെരുമ്പുളയിൽ കിണറ്റിൽ വീണ പുലികൂട്ടിലായി.
വനംവകുപ്പിന്റെ നേതൃത്വത്തിൽ കിണറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്
 പുലി കൂട്ടിൽ കുടുങ്ങിയത്.ഇന്നലെ വൈകുന്നേരത്തോടെയാണ് മുക്കം ഫയർ യൂണിറ്റിന്റെ സഹായത്തോടെ ഇരുപത് അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ കൂട് സ്ഥാപിച്ചത്.കൂട്ടിൽ വെച്ചിരുന്ന ഇരയെ പിടികൂടുന്നതിന് പുലർച്ചയോടെ പുലി കൂട്ടിലേക്ക് കയറിയപ്പോൾ
കൂടിനകത്ത് അകപ്പെടുകയായിരുന്നു
വിവരമറിഞ്ഞ് ഉടൻതന്നെപീടിക പാറ ഫോറസ്റ്റ് സെക്ഷനും താമരശ്ശേരി റെയിഞ്ച് ഓഫീസിൽ നിന്നും 
ആർ ആർ.ടി വിഭാഗവും സ്ഥലത്തെത്തി.
തുടർന്ന് കൂട് കിണറ്റിൽ നിന്നും പുറത്ത് എത്തിക്കുകയായിരുന്നു.പുലിയെ ഉടൻതന്നെ താമരശ്ശേരി റെയ്ഞ്ച് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.ഇവിടെ നിന്നും വെറ്റ്നറി വിഭാഗത്തിന്റെ ആരോഗ്യ പരിശോധനകൾക്ക് ശേഷംപുലിയെ ഉൾക്കാട്ടിൽ തുറന്നു വിടാനാണ് തീരുമാനം.നിലവിൽ പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഫോറസ്റ്റ്അധികൃതർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച അർദ്ധരാത്രിയാണ് കൂടരഞ്ഞി പെരുമ്പൂള സ്വദേശി കുറിയാളശ്ശേരി കുര്യന്റെവീടിന് തൊട്ടടുത്ത പറമ്പിലെ കിണറിൽ പുലി വീണത്.ഇര പിടിക്കാൻ എത്തിയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണു പോവുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാർകിണറിനടുത്ത് വന്നു നോക്കുമ്പോഴാണ് പുലിയെ കണ്ടത്.എന്നാൽ ആദ്യം കടുവ ആണെന്നാണ് വീട്ടുകാർ കരുതിയത്.ഇക്കാര്യം ഉടൻതന്നെ താമരശ്ശേരി റേഞ്ച് ഓഫീസിൽ അറിയിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ആദ്യം ക്യാമറ വെച്ച് പരിശോധിച്ചിട്ടും പുലി ഉള്ളതായ യാതൊരു തെളിവും ലഭിച്ചില്ല. വീണ്ടും ഇര വെച്ച് അതോടൊപ്പം തന്നെ ക്യാമറയും ഇറക്കി നടത്തിയ പരിശോധനയിലാണ് കടുവയല്ല പുലിയാണ് കിണറ്റിൽ വീണത്
 എന്ന കാര്യം വ്യക്തമായത്.അതോടെയാണ് ഇന്നലെ ഫയർ യൂണിറ്റിന്റെ സഹായത്തോടെ കിണറ്റിൽ കൂട് ഇറക്കി പുലിയെ പിടികൂടാൻ കെണി ഒരുക്കിയത്.ഏതായാലുംനാലു ദിവസത്തോളം കിണറ്റിൽ അകപ്പെട്ട പുലിയെ പിടികൂടാൻ ആയത് വലിയ ആശ്വാസമാണ് നൽകുന്നത്.എന്നാൽ ജനവാസ മേഖലയിൽ സ്ഥിരമായി പുലിയിറങ്ങുന്നത് നാട്ടുകാരെ സംബന്ധിച്ച് വലിയ ആശങ്കയും ഉളവാക്കുന്നുണ്ട്.