താമരശ്ശേരിയിൽ ഇന്നലെ നടന്ന ആക്രമവുമായി ബന്ധപ്പെട്ട്ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രം തീയിട്ട സംഭവത്തിൽ
വിദഗ്ധ പരിശോധന ആരംഭിച്ചു.ഫോറൻസിക്ക്,വിരലടയാള വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് ഫ്രഷ് കട്ടിൽ എത്തി പരിശോധന നടത്തിയത്.ഇന്നലെനടന്ന സമരത്തിനിടയിൽ മുഖംമൂടി ധരിച്ചെത്തിയ ചിലരാണ്ഫ്രഷ് കട്ടിനും അവിടേക്ക് വന്ന വാഹനങ്ങൾക്കും തീയിട്ടതെന്നാണ് സൂചന.സംഭവത്തിൽ ഫ്രഷ് കട്ട് ജീവനക്കാരുടെ വെളിപ്പെടുത്തൽ കണക്കിലെടുത്താണ് ഇന്ന് പോലീസിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
കത്തിക്കാൻ ഉപയോഗിച്ച വസ്തു ഏതെന്ന് കണ്ടെത്താനാണ് ആദ്യഘട്ട പരിശോധന. തൊഴിലാളികളുടെ വെളിപ്പെടുത്തൽ അനുസരിച്ച്
മുഖംമൂടി ധരിച്ച് എത്തിയവർ
കൊണ്ടുവന്ന പെട്രോൾ പോലുള്ളവസ്തു ഒഴിച്ചാണ് കാത്തിച്ചത് .
ഇത്ഇന്നലെ നടന്ന അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്ന്സംശയത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
പോലീസും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്.
അതേസമയം ഇന്നലെ അക്രമത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ
ഇപ്പോഴും ആശുപത്രികളിൽ
ചികിൽസയിൽ തന്നെയാണ്.
അക്രമ സംഭവത്തിൽ
ഉൾപ്പെട്ടവരെ ഇതുവരെ പോലീസിന് കസ്റ്റഡിയിലെടുക്കാൻ സാധിച്ചിട്ടില്ല.ഇവർക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.കൂടാതെ പ്രദേശത്തെയും കമ്പനിയിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.ഇതൊക്കെ കേന്ദ്രീകരിച്ചും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ട്.
ഇന്നലെ സമരക്കാർക്ക് നേരെ ഉണ്ടായപോലീസിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് ആഹ്വാനം ചെയ്തിരുന്ന
ഹർത്താലിന്സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.ചില സ്ഥലങ്ങളിൽ കടകളെല്ലാം അടച്ചിട്ടുണ്ടെങ്കിലും മാറ്റിയിടങ്ങളിൽ കടകൾ തുറന്നിട്ടുണ്ട്.ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ
തടസ്സമില്ലാതെ സർവീസ് നടത്തുന്നുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ സന്നാഹവും ഒരുക്കിയിട്ടുണ്ട്.
ഇനിയുംഇത്തരത്തിലുള്ള സമരമുറകളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.