Responsive Advertisement
Responsive Advertisement
കോഴിക്കോട് : ചെറുവണ്ണൂരിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. 
രാമനാട്ടുകര പെരിങ്ങാവ് സ്വദേശി മുണ്ടക്കേതൊടി വിഷ്ണു (26) ആണ് മരിച്ചത്.
മെഡിക്കൽ കോളേജിൽ നിന്നും ഫറോക്കിലേക്ക് പോകുന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്.ബസ്സ് ഇടിച്ചതോടെവിഷ്ണു ബസ്സിനടിയിലേക്ക് തെറിച്ചു വീണു. തുടർന്ന് യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നേരത്തെ റോഡിൽ ഗതാഗത തടസ്സംനേരിട്ടപ്പോൾ ബസ് റൂട്ട് മാറി കയറിയതാണ് അപകടകാരണമെന്ന്
പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ യുവാക്കൾ മരിച്ചതോടെ നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽഏറെ നേരം വാക്കേറ്റമുണ്ടായി. 
സംഘർഷ സാധ്യത ഒഴിവാക്കിയത്.
കഴിഞ്ഞ ദിവസവും രാമനാട്ടുകാരയിൽ അമിത വേഗതയിലെത്തിയ ബസ് ദേഹത്തുകൂടെ കയറിയിറങ്ങി പള്ളിക്കൽ സ്വദേശി മരിച്ചിരുന്നു. അടിക്കടി അപകടങ്ങൾ പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാവില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.