Responsive Advertisement
Responsive Advertisement
 കോഴിക്കോട്: പന്തീരാങ്കാവിന് സമീപം ടോൾ പ്ലാസയിൽനിയന്ത്രണം വീട്ട മിനി ലോറി മറിഞ്ഞു.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്.രാമനാട്ടുകര ഭാഗത്ത് നിന്നും വടകരയിലേക്ക് വാഴക്കുലയുമായി വരികയായിരുന്നു ലോറി ടോൾ പ്ലാസക്ക് കുറുകെ സ്ഥാപിച്ച കോൺഗ്രീറ്റ്ഹമ്പിൽ കയറി നിയന്ത്രണം
വിട്ട് പെട്ടെന്ന് മറിയുകയായിരുന്നു.
അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
സാധാരണപ്ലാസ്റ്റിക്
പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ടോൾ പ്ലാസയിൽവേഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്.എന്നാൽ പന്തീരാങ്കാവ് ടോൾ പ്ലാസയിൽകോൺക്രീറ്റ് ഉപയോഗിച്ച് വലിയ ഉയരത്തിലുള്ള ഹംബ് നിർമ്മിച്ചതാണ്
അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.മറിഞ്ഞ ലോറി റോഡിൽ നിന്നും നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപകടം നടന്ന സമയം പുലർച്ചെ ആയതുകൊണ്ട്
റോഡിൽ മറ്റ് വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാൽ വലിയഅപകടമാണ് ഒഴിവായത്.