Responsive Advertisement
Responsive Advertisement
കോഴിക്കോട് :രാമനാട്ടുകരക്ക് സമീപം ദേശീയപാത സർവീസ് റോഡിൽ ഗുഡ്സ് വാൻ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം സംഭവിച്ചു.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.
സർവീസ് റോഡിൽ കൊട്ടക്കുറുമ്പ ഭാഗത്ത് വെച്ച്പെയിന്റ് ഉൾപ്പെടെയുള്ള സാധന സാമഗ്രികളുമായി പോവുകയായിരുന്ന വാൻനിയന്ത്രണം
വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ
വാൻ പൂർണ്ണമായും തകർന്നു.ഇതോടെ വാൻ ഓടിച്ചിരുന്ന ഡ്രൈവർ ക്യാബിനു ള്ളിൽ കുടുങ്ങിപ്പോയി.
ഓടിയെത്തിയ നാട്ടുകാരും പരിസരത്തെ വ്യാപാരികളും ചേർന്ന് ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് മീഞ്ചന്തഫയർ യൂണിറ്റിൽ വിവരമറിയിച്ചു. 
ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് വാനിന്റെ ഒരു ഭാഗം കട്ട് ചെയ്ത് അടർത്തി മാറ്റിയാണ് ക്യാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ പുറത്തെടുത്തത്.
സാരമായി പരിക്കേറ്റ വാൻഡ്രൈവറെ 
ഫയർ യൂണിറ്റ് അംഗങ്ങൾ തന്നെ ആശുപത്രിയിൽ എത്തിച്ചു.
മീഞ്ചന്ത ഫയർസ്റ്റേഷൻ ഓഫീസർ 
സി കെ മുരളീധരൻ,
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഇ. ശിഹാബുദ്ദീൻ,
സീനിയർ ഫയർ ഓഫീസർ സിഇ ജിതേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ
 എൻ സുഭാഷ്, ഡബ്ലിയു എസ് അനിൽ,
കെ പി അനൂപ്,
 കെ സുബ്രഹ്മണ്യൻ, അതുൽ മോഹൻ, വുമൺ ഫയർ ആൻഡ്റെസ്ക്യൂ ഓഫീസർമാരായ അതുല്യ സുന്ദരൻ, 
പി സ്വാതികൃഷ്ണ,
ഹോം ഗാർഡ്മാരായ എ.അഭിലാഷ്,
 പി കെ പ്രദീപ്കുമാർ എന്നിവർ രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി.