ഉച്ചയോടെ പോലീസ് എത്തി സമരക്കാരെ നീക്കാൻ തുടങ്ങിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.അതിനിടയിൽ പ്രതിഷേധക്കാർ മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീയിട്ടു'
ഇതോടെ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശി.
സംഘർഷം രൂക്ഷമായതോടെ സമരക്കാർ പോലീസിന് നേരെ കല്ലേറ് നടത്തി.റൂറൽ എസ് പിക്കും താമരശ്ശേരിപോലീസ് ഇൻസ്പെക്ടർ സായൂജ് ഉൾപ്പെടെയുള്ള
സംഘർഷം രൂക്ഷമായതോടെ സമരക്കാർ പോലീസിന് നേരെ കല്ലേറ് നടത്തി.റൂറൽ എസ് പിക്കും താമരശ്ശേരിപോലീസ് ഇൻസ്പെക്ടർ സായൂജ് ഉൾപ്പെടെയുള്ള
നിരവധി പോലീസുകാർക്ക് പരിക്കേറ്റു.ഇതോടെ പോലീസ് സമരക്കാർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു. നിരവധി സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇതോടെ പ്രദേശത്ത്
പോലീസും സമരക്കാരും തമ്മിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
അതിനിടയിൽ ഇന്ന് പുലർച്ചെ പോലീസ് സമരക്കാരുടെ വീടുകളിൽ എത്തി വാതിൽ ചവിട്ടി തുറന്ന് സമരക്കാരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം നടത്തി.ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എന്നാൽ മുൻപ് ഉണ്ടായിരുന്ന കേസുകളിലെ പ്രതികളെ പിടികൂടുന്നതിനാണ് പോലീസ് എത്തിയത് എന്നാണ് പോലീസിന്റെ ഭാക്ഷ്യം.സമരം ഏറെ വൈകിയും തുടർന്നുകൊണ്ടിരിക്കുകയാണ്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേരാണ് പ്രതിഷേധവുമായി
സ്ഥാപനത്തിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.സംഘർഷം കനത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടുതൽ പോലീസ് താമരശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്.എത്രയും പെട്ടെന്ന് സമരക്കാരെ കസ്റ്റഡിയിലെടുത്ത് നീക്ക ചെയ്യാനാണ് പോലീസിന്റെ ശ്രമം. പരിക്കേറ്റപോലീസുകാരെ താമരശ്ശേരി ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അതേസമയം പരിക്കേറ്റ സമരക്കാരെ നീക്കം ചെയ്യുന്നതിന്പോലീസ് അനുവദിക്കുന്നില്ല എന്നാണ് സമരക്കാർ
പറയുന്നത്.ഏതായാലും താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ യൂണിറ്റിനെതിരെ ഇതുവരെ നടന്ന സമരം ഇപ്പോൾ മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്.