Responsive Advertisement
Responsive Advertisement
കോഴിക്കോട് :
കൂടരഞ്ഞി പെരുമ്പുളയിൽ
കിണറ്റിൽ വീണ പുലിയെ പിടികൂടുന്നതിന് വനംവകുപ്പിന്റെ നേതൃത്വത്തിൽ
കെണി ഒരുക്കി.
ഇന്ന് ഉച്ചയോടെയാണ് മുക്കം ഫയർ യൂണിറ്റിന്റെ സഹായത്തോടെ
പുലി അകപ്പെട്ട പെരുമ്പളയിലെ
കുറിയാളശ്ശേരി കുര്യൻ്റെ
പറമ്പിലെ കിണറ്റിൽ
കൂട് വെച്ചത്.ചൊവ്വാഴ്ച രാത്രിയാണ് പുലി കിണറ്റിൽ വീണത്.
രാവിലെ ശബ്ദം കേട്ട് വീട്ടുകാർ പോയി നോക്കുമ്പോഴാണ് കിണറ്റിൽ പുലിയെ കണ്ടത്.എന്നാൽ ആദ്യം കടുവ ആണെന്നാണ് വീട്ടുകാർ കരുതിയത്.ഉടൻതന്നെ വനംവകുപ്പിൽ വിവരമറിയിച്ചു.
ബുധനാഴ്ച രാവിലെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
ക്യാമറ ഉൾപ്പടെ കിണറ്റിൽ ഇറക്കി നോക്കിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കിണറ്റിന് ഉൾവശത്ത് ഗുഹക്ക് സമാനമായ രീതിയിലുള്ളഭാഗം ഉള്ളതുകൊണ്ട് തന്നെ അതിനുള്ളിൽ കയറിയതാകാം എന്നാണ് കരുതിയത്.തുടർന്ന് കിണറ്റിൽ ഇര വെക്കുകയും അതിനോട് ചേർന്ന് ക്യാമറ സ്ഥാപിക്കുകയും ചെയ്തു.
ഇന്ന് രാവിലെ ഈ ക്യാമറയിൽ
 പുലിയുടെ ദൃശ്യം പതിക്കുകയായിരുന്നു. ഇതോടെയാണ് കടുവയല്ല കിണറ്റിൽ ചാടിയത് പുലിയാണെന്ന വിവരം വ്യക്തമായത്.
തുടർന്ന് പുലിയെ പിടികൂടി കരക്ക് കയറ്റുന്നതിന് വനംവകുപ്പ് പെരുമ്പുളയിൽ കൂട് എത്തിക്കുകയും കൂട് കിണറ്റിൽ ഇറക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.
എന്നാൽ കൂട് കിണറ്റിൽ ഇറക്കാൻ വലിയ പ്രയാസം സൃഷ്ടിച്ചതോടെ വനം വകുപ്പ് മുക്കം ഫയർ യൂണിറ്റിന്റെ സഹായം തേടുകയായിരുന്നു.
ഉടൻതന്നെ മുക്കം 
ഫയർ യൂണിറ്റ്
ട്രൈപോഡ് സ്റ്റാൻഡ്, റോപ്പ്,പുള്ളി സിസ്റ്റം എന്നിവ ഉപയോഗിച്ച് കൂട് സുരക്ഷിതമായി കിണറ്റിൽ ഇറക്കി.
പുലി കൂട്ടിൽകുടുങ്ങിയാൽ എത്രയും പെട്ടെന്ന് തന്നെ പുലിയെ കരക്ക് എത്തിച്ച് താമരശ്ശേരി റെയിഞ്ച് ഓഫീസിലേക്ക് മാറ്റും.
ഏതാനും മാസങ്ങൾക്കു മുമ്പും ഇതിന് സമീപ പ്രദേശത്ത്പുലിയെ കണ്ടെത്തിയിരുന്നു.
തുടർന്ന് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുകയായിരുന്നു.കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുളക്ക് സമീപം
വനപ്രദേശം ഉള്ളതിനാൽഈ ഭാഗത്തെല്ലാം വന്യമൃഗ ശല്യം രൂക്ഷമാണ്.