Responsive Advertisement
Responsive Advertisement
കോഴിക്കോട് :രാമനാട്ടുകരസേവാ മന്ദിരം ബൈപ്പാസിൽ
ദേശീയപാതക്ക് സമീപത്തായി നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പുറകിൽ കാർ ഇടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്.പന്തിരങ്കാവ് ഭാഗത്തുനിന്നും രാമനാട്ടുകര ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് പെട്ടെന്ന് നിയന്ത്രണം വിട്ട് ബസ്സിന് പിറകിൽ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ചേർന്ന് വാഹനത്തിനകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പരിക്കേറ്റവരെ
ആശുപത്രിയിൽ എത്തിച്ചു.കാറിൻ്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അല്പനേരം തടസ്സപ്പെട്ടു ഫറോക്ക് പോലീസ് സ്ഥലത്തെത്തി
വാഹനങ്ങൾ 
റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം നിയന്ത്രിച്ചത്.