Responsive Advertisement
Responsive Advertisement
കോഴിക്കോട് :പൊറോട്ട കച്ചവടത്തിന്റെ മറവിൽ എംഡി എം എ വിൽപ്പന നടത്തിയയുവാവ് പോലീസിന്റെ പിടിയിലായി.കോഴിക്കോട് ഫ്രാൻസിസ് റോഡിൽ ടി.ബി ക്ലിനിക്കിനു സമീപം താമസിക്കുന്ന കെ ടി ആഫാം ആണ് പിടിയിലായത്. വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരുന്ന മുപ്പത് ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നും പിടികൂടിയത്.
പൊറോട്ട നിർമ്മിച്ച് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുകയാണ് പ്രതി സാധാരണ ചെയ്യാറുള്ളത്.
അതിനിടയിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ എംഡിഎംഎയും കൈമാറും.ഇങ്ങനെ ചെയ്യുന്നതോടെ പോലീസിന് യാതൊരു സംശയവും തോന്നില്ല എന്നായിരുന്നു പ്രതി കരുതിയിരുന്നത്.
തകൃതിയായി പൊറോട്ട വില്പനയുടെ മറവിൽ എംഡി എം എ വിൽപ്പന നടത്തുന്നുണ്ട് എന്ന വിവരംമറ്റൊരാളെ പിടികൂടിയപ്പോൾ
ഡാൻസാഫിന് ലഭിച്ചു.
തുടർന്ന് ഡാൻസാഫിന്റെ നേതൃത്വത്തിൽ
ഏറെ നാളായി അഫാമിനെ നിരീക്ഷിച്ച് വരികയായിരുന്നു.
അതിനിടയിലാണ് കോഴിക്കോട് ടൗൺ പോലീസിന്റെ സഹായത്തോടെ
അഫാമിനെ
പിടികൂടിയത്.

ഇയാൾ പോലീസിന്റെ പിടിയിലാകുന്ന സമയത്ത് എം ഡി എം എക്ക് ഒപ്പം വിൽപ്പന നടത്തുന്നതിനായി
പൊറോട്ടയും
കൈവശം വെച്ചിരുന്നു.
ആദ്യം പോലീസിനോട് പൊറോട്ട മാത്രമാണ് ഉള്ളതെന്ന് വിവരമാണ് നൽകിയിരുന്നത്.
പിന്നീട് ദേഹ പരിശോധന ഉൾപ്പെടെ നടത്തിയപ്പോഴാണ്
എം ഡി എം എ കണ്ടെത്തിയത്.
അഫാമിന് എംഡി എം എ കൈമാറുന്നവരെ കുറിച്ചുള്ള വിവരവും ഡാൻസാഫ് സംഘത്തിന്
ലഭിച്ചിട്ടുണ്ട്.
സാധാരണലഹരി
വില്പന നടത്തുന്നവർ
പലപ്പോഴുംലഹരി മാത്രമാണ് വിൽപ്പന നടത്താറുള്ളത്.
എന്നാൽ അടുത്തകാലത്തായി
കോഴിക്കോട്ടെ 
മിക്ക ലഹരി വില്പന സംഘങ്ങളും പോലീസിന്റെ പിടിയിൽ ആയതോടെ ഇപ്പോൾ
പോലീസിന്റെ കണ്ണു വെട്ടിക്കുന്നതിന് മറ്റ്
പല മാർഗങ്ങളും ലഹരി വില്പന സംഘങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
പൊറോട്ട വില്പനയുടെ മറവിൽ ലഹരി വിൽക്കുന്ന ആളെ പിടികൂടിയതോടെ ഇക്കാര്യവും പോലീസിന് വ്യക്തമായി കഴിഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.