സാമ്പത്തിക ബാധ്യത തീർക്കുന്നതിന് കൂടുതൽ തുകക്ക് പണയം വെക്കാം എന്ന് വിശ്വസിപ്പിച്ച് സ്വർണം വാങ്ങിയെടുത്ത ശേഷം ഇയാൾ മുങ്ങുകയായിരുന്നു.
ആകെ മൂന്ന് ദിവസത്തെ പരിചയം മാത്രമാണ് വീട്ടമ്മക്ക് ഷമീറുമായി ഉണ്ടായിരുന്നത്. ഷമീർ പറഞ്ഞതനുസരിച്ച് ഭർത്താവിന്റെ അമ്മയുടെ സ്വർണാഭരണം വരെ വീട്ടമ്മകൈമാറിയിരുന്നു.ആഭരണം കയ്യിൽ കിട്ടിയ ഉടനെ ഇത് തൂക്കി നോക്കി തിരിച്ചുവരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.
കബളിപ്പിക്കൽ മനസ്സിലായതോടെ വീട്ടമ്മ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ ആണ് ഷമീർ പിടിയിലാവുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.