Responsive Advertisement
Responsive Advertisement
കോഴിക്കോട് :ബാലുശേരി എരമംഗലം കോമത്തു ചാലില്‍ വാടക വീട്ടില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ബാലുശേരി
പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുശേഖരം കണ്ടെത്തിയത്. ഇരുനൂറ് എണ്ണം വീതമുള്ള ഇരുപത്തി അഞ്ച് കിലോയിലധികം ഭാരമുള്ള നാൽപ്പത്തി ആറ് ബോക്‌സുകളിലായി സൂക്ഷിച്ച ഡിറ്റര്‍നെറ്റ് സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി കൊണ്ടുവന്നതാണ്
സ്‌ഫോടക വസ്തുക്കള്‍എന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികള്‍പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്വാറിയിലെ തൊഴിലാളികള്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍നടത്തിയ പരിശോധനയിലാണ് ഇത്രയേറെ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. ബാലുശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍
 ടി.പി ദിനേഷ് ന്റെ നേതൃത്വത്തില്ലാണ് പരിശോധന നടത്തിയത്.പോലീസ് എത്തുമ്പോൾ വീട്ടിൽ താമസക്കാരായ 
രണ്ടു പേര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു.തുടർന്ന് പരിശോധന നടത്തി എണ്ണി തിട്ടപ്പെടുത്തിയ പെട്ടികള്‍ സ്റ്റേഷനിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.