പെരുവയലിൽ വൻ തീപിടുത്തം.രണ്ട് കടകൾ പൂർണമായി കത്തി നശിച്ചു.മറ്റ് രണ്ട് കടകൾ ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.പെരുവയൽ അങ്ങാടിയോട് ചേർന്നുള്ള കളർ മാർട്ട്എന്ന പേരിൽരണ്ട് മുറികൾ ഉള്ള പെയിൻറ് കടകളാണ് പൂർണമായി കത്തി നശിച്ചത്.ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്.കടയിൽ തിരക്കുള്ള സമയത്ത് പെട്ടെന്ന് തീ പെയിൻറ് സൂക്ഷിച്ചിരുന്ന മുറികളിൽ ആകെ ആളി പടരുകയായിരുന്നു.
ഈ സമയത്ത് കടയിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടി മാറി.
നിമിഷം നേരം കൊണ്ട് തീ ഇരു കടകളിലേക്കും വ്യാപിച്ചു.ആദ്യം നാട്ടുകാർ തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും പെയിന്റുകൾക്കും ഇവിടെയുണ്ടായിരുന്ന കെമിക്കലുകൾ ഉൾപ്പെടെയുള്ളവക്കും തീ പിടിച്ചതോടെ അണക്കാൻ സാധിച്ചില്ല.വിവരമറിഞ്ഞ് ആദ്യം വെള്ളിമാടുകുന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തി.
ഏറെനേരം പരിശ്രമിച്ചെങ്കിലും തീ നിയന്ത്രിക്കാനായില്ല.
തുടർന്ന് മുക്കം, മീഞ്ചന്ത
എന്നിവിടങ്ങളിൽ നിന്നും മറ്റ് രണ്ട് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തി.
ആദ്യഘട്ടത്തിൽ കടകൾക്ക് ഉള്ളിലേക്ക് അഗ്നിശമന സേന അംഗങ്ങൾക്ക് കയറാൻ സാധിച്ചിരുന്നില്ല.ഏറെനേരംപരിശ്രമിച്ച ശേഷമാണ് കടക്കുള്ളിലേക്ക് കയറാൻ സാധിച്ചത്.
പെയിൻറ് കടകളിൽ നിന്നും തീ തൊട്ടടുത്ത കൂൾബാറുകളിലേക്കും കെട്ടിടത്തിന് മുകളിൽ നിലയിലുള്ള മറ്റ് കടകളിലേക്കും
ആളിപ്പടർന്നു എന്നാൽ അഗ്നിശമനസേനയുടെ അവസരോചിതമായ രക്ഷാപ്രവർത്തനത്തിൽ മറ്റ് കടകളിലേക്ക് വ്യാപിക്കാതെ
നിയന്ത്രിക്കാനായി.
പെയിൻറ് കടയോട് ചേർന്നുള്ളകൂൾബാറും
തൊട്ടടുത്ത സ്റ്റേഷനറി കടക്കും ഭാഗികമായി തീപിടിച്ചു.ഇതും പെട്ടെന്ന് തന്നെ നിയന്ത്രിച്ചു.
തീപിടുത്തത്തിൽ
വലിയ സാമ്പത്തിക നഷ്ടമാണ് കട ഉടമക്ക് ഉണ്ടായത്.
ഏറെനേരം ആളിപ്പടർന്ന തീവൈകിട്ട് അഞ്ചുമണിയോടെയാണ് നിയന്ത്രണ വിധേയമായത്.
പെരുവയൽ അങ്ങാടിയുടെ ഹൃദയഭാഗത്ത് തന്നെയുള്ള കെട്ടിടത്തിൽ തീപിടിച്ചതോടെ
കോഴിക്കോട് മാവൂർ ഊട്ടി ഹ്രസ്വ ദൂരപാതയിൽ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു.
തുടർന്ന് മാവൂർ പോലീസിന്റെ നേതൃത്വത്തിൽ ഗതാഗതം മറ്റ് വഴികളിലൂടെ തിരിച്ചു വിട്ടാണ് നിയന്ത്രിച്ചത്.