Responsive Advertisement
Responsive Advertisement
കോഴിക്കോട് :ശക്തമായ മഴയെ തുടർന്ന് ഉണ്ടായ ഇടിമിന്നലിൽ
തെങ്ങിന് തീപിടിച്ചു.കോഴിക്കോട് ചക്കുംകടവ് ബീച്ചിലാണ് സംഭവംനടന്നത്.
ഇന്ന് സന്ധ്യയോടെയാണ്
ബീച്ചിനോട് ചേർന്നുള്ള വീട്ടുമുറ്റത്തെ തെങ്ങിന് ഇടിമിന്നലിൽ തീ പിടിച്ചത്.

ഇടിമിന്നൽ ഉണ്ടായ ഉടൻതന്നെ തെങ്ങിന് മുകളിൽ പെട്ടെന്ന് തീ ആളിക്കത്തി.
ഇതോടെ പരിസരത്തുണ്ടായിരുന്നവരെല്ലാം സംഭവം കണ്ട് ഓടികൂടി.
തീ തെങ്ങിന് മുകളിൽ തീ ആളിക്കത്താൻ തുടങ്ങിയതോടെ
വീട്ടുകാർ മീഞ്ചന്ത
ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.മീഞ്ചന്ത
അസിസ്റ്റൻറ് ഫയർ സ്റ്റേഷൻ ഓഫീസർ ഇ.ശിഹാബുദ്ദീന്റെ
നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റ്ഉടൻതന്നെ സംഭവ സ്ഥലത്തെത്തി.
തെങ്ങിന് മുകളിലെ തീ അണക്കാനുള്ള ശ്രമം നടക്കുന്നതിനിടയിൽ പെട്ടെന്ന് ശക്തമായ മഴ പെയ്തതോടെ
തെങ്ങിൻ്റെ മണ്ടയിൽ
ആളിക്കത്തിയ തീ കെട്ടു പോവുകയായിരുന്നു.
തീ പെട്ടന്നു തന്നെ അണഞ്ഞില്ലായിരുന്നെങ്കിൽതെങ്ങിന് തൊട്ട് താഴെ തന്നെ നിരവധി ഷിറ്റുകൾ ഇട്ട വീടുകൾക്ക് അപകട ഭീഷണി ഉണ്ടാകുമായിരുന്നു.
തെങ്ങിന് തീപിടിച്ച വിവരമറിഞ്ഞ് കോഴിക്കോട് പന്നിയങ്കര പോലീസും സംഭവ സ്ഥലത്ത് എത്തി പരിസരത്തെ വീട്ടുകാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.