Responsive Advertisement
Responsive Advertisement
കോഴിക്കോട് :കക്കോടിയിൽ കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ്അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം.ഒഡീഷ സ്വദേശി ഉദയ് മാജി ആണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.
കക്കോടിയിലെശശീന്ദ്ര ബാങ്ക് കോട്ടുപാടം റോഡിന് സമീപത്തെ
ഒരു വീട്ടിൽ ചുറ്റുമതിൽ കെട്ടുന്നതിന് ആയിരുന്നു ഉദൈമാജി എത്തിയത്.ചെങ്കല്ല് ഉപയോഗിച്ച് മതിൽ കെട്ടുന്നതിനിടയിൽ പെട്ടെന്ന് തൊട്ടടുത്തഏറെ ഉയരത്തിലുള്ള വീടിൻ്റെകോൺക്രീറ്റ് മതിൽ ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഉദയ്മാജി മതിലിനടിയിൽ അമർന്നു പോവുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇയാളെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിൽ വിവരമറിയിച്ചു വെള്ളിമാടുകുന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തി ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തികോൺക്രീറ്റ് ഭിത്തിക്കും കല്ലുകൾക്കും മണ്ണിനു മടിയിൽ കുടുങ്ങിപ്പോയ ഉദയ്മാജിയെ പുറത്തെത്തിച്ചു. തുടർന്ന്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികളും പോസ്റ്റുമോർട്ടവും പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വീട്ടു നൽകും.
ഏറെ ഉയരത്തിലുള്ള മതിൽകഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഉണ്ടായ മഴയിൽ കുതിർന്നതാണ് അപകടത്തിന് കാരണമായി കരുതുന്നത്.ഇതിന് തൊട്ടടുത്ത് തന്നെകുഴിയെടുത്ത് മറ്റൊരു മതിൽ നിർമ്മിക്കുന്നതിനിടയിൽപെട്ടെന്ന് ഉയരത്തിലുള്ള മതിൽ നിലം പതിച്ചത് ആകാമെന്നാണ് നിഗമനം.പോലീസിന്റെയും ഫയർ യൂണിറ്റിന്റെയുംപരിശോധനകൾക്ക് ശേഷം മാത്രമേ അപകടത്തിന്റെ കാരണം വ്യക്തമാവുകയുള്ളൂ.
ഏതായാലും അപകട സമയത്ത് കൂടുതൽ പേർ ഈ ഭാഗത്ത് ഇല്ലാതിരുന്നത് സംഭവിക്കാമായിരുന്ന വൻ ദുരന്തമാണ് ഒഴിവാക്കിയത്.