Responsive Advertisement
Responsive Advertisement
കോഴിക്കോട്:പ്രതിഭ കൊണ്ടു 
മാത്രം നിരവധി കായിക 
താരങ്ങൾ ഉയർന്നുവന്ന
ഒരു നാടിൻ്റെയാകെ കായിക പ്രതീക്ഷയാണ് ഇനി
പെരുവയലിലെ
ഇ. അഹമ്മദ്
സ്‌റ്റേഡിയത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. 
നേരത്തെ പാടത്തും 
പറമ്പിലും മാത്രം കളിച്ചു
 വളർന്നവരുടെ
പിൻതലമുറക്കാർക്ക്
പെരുവയൽ ഗ്രാമപഞ്ചായത്തും
കുന്ദമംഗലം ബ്ലോക്ക് 
പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന്
ഒരു കോടി രൂപ ചിലവഴിച്ചാണ്
ഗ്യാലറി ഉൾപ്പെടെയുള്ള
ആധുനിക സജ്ജീകരണങ്ങളോടെ
പെരുവയലിലെ മദ്രസ പാടത്തെ 
രണ്ട് ഏക്കർ സ്ഥലത്ത് മികച്ച  
ഫുട്ബോൾ സ്റ്റേഡിയം
 നിർമ്മിച്ചത്.
നാടിൻ്റെ യാകെ സ്വപ്ന 
സാഫല്യമായി നിർമ്മാണം പൂർത്തിയാക്കിയ
ഇ.അഹമ്മദ് സ്റ്റേഡിയം 
എന്ന് പേരിട്ട
സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 
ഏറെ ആഘോഷകരമായ
 ചടങ്ങിൽ കേരള 
പോലീസിൻ്റെ മുൻ പ്രശസ്ത 
താരം യു.ഷറഫലി നിർവഹിച്ചു.
സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്
കേരള പോലീസും സുബ്രതോ 
കപ്പ് ജേതാക്കളായ ഫുട്ബോൾ
 ടീമും തമ്മിൽസൗഹൃദം
 മത്സരവും സംഘടിപ്പിച്ചു.
മത്സരത്തിൽ ഏകപക്ഷീയമായ
 രണ്ട് ഗോളുകൾക്ക് 
കേരള പോലീസ് വിജയിച്ചു.