നാലുദിവസം നീണ്ടുനിന്ന കോഴിക്കോട് റൂറൽ സബ്ജില്ലാകലോത്സവത്തിന് കൊടിയിറങ്ങി.
പെരുമണ്ണയിൽ ഉത്സവ പ്രതീതി സൃഷ്ടിച്ചകോഴിക്കോട് റൂറൽ സബ്ജില്ല കലോത്സവത്തിൽ
എൽ പി വിഭാഗം ജനറലിൽ എ.എൽപി സ്കൂൾ ഒളവണ്ണ 65 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.യുപി ജനറൽ വിഭാഗത്തിൽ സെൻറ് സേവിയോ യുപി സ്കൂൾ പെരുവയൽ 80 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനം നേടി.
ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് 235 പോയിന്റ് നേടി ഒന്നാം സ്ഥാനം പിടിച്ചെടുത്തപ്പോൾ ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ റഹ്മാനിയ സ്കൂൾ 262 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പതിനൊന്ന് വേദികളിൽ ആയി
അയ്യായിരത്തോളം കലാപ്രതിഭകളാണ് ഇത്തവണ കോഴിക്കോട് റൂറൽ സബ്ജില്ലാ കലോത്സവത്തിൽ മാറ്റുരച്ചത്.
പെരുമണ്ണ പുത്തൂർ മഠം എ യു പി സ്കൂൾ പ്രധാന വേദിയായി നടത്തിയകലോത്സവത്തിൽ ഓരോ വേദികളുടെ പരിസരവുംകാഴ്ചക്കാരെ കൊണ്ട് നിറഞ്ഞ അവസ്ഥയായിരുന്നു.
അവസാന ഘട്ടം വരെ
പെരുമണ്ണയിൽ ആദ്യമായി എത്തിയ റൂറൽ സബ്ജില്ലാ കലോത്സവത്തെ
നാട്ടുകാരും ഏറ്റെടുത്ത മട്ടായിരുന്നു.ദിവസവും അയ്യായിരത്തിലേറെ പേർക്കാണ് ഭക്ഷണം നൽകിയത്.വെജിറ്റേറിയൻ വിഭവങ്ങൾക്ക് പുറമെനോൺവെജ് ഇനങ്ങളും പെരുമണ്ണയിലെ റൂറൽ സബ്ജില്ല കലോത്സവ ഭക്ഷണശാലയിൽ ഇടംപിടിച്ചു.
ഭക്ഷണശാലയിൽ എത്തുന്നമത്സരാർത്ഥികൾ ഉൾപ്പെടെ ഉള്ളവരെ കൂപ്പുകൈകളുടെയാണ്
മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ മത്സരാർത്ഥികൾക്കും അവരുടെ റിസൾട്ട് എത്രയും പെട്ടെന്ന് നേരിട്ട് അറിയാൻ
സംസ്ഥാനത്ത് ആദ്യമായി
എ ഐ ടീച്ചറുടെ സേവനം ലഭ്യമാക്കിയതും ഈ കലോത്സവത്തിന്റെ പ്രത്യേകതയായിരുന്നു.
അവസാന ദിവസത്തെ കലാ മത്സരങ്ങൾക്ക് ശേഷം നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ്
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മത്സര വിജയികൾക്കുള്ള
ട്രോഫികളുംജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൈമാറി.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു.പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
സി ഉഷ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
കെ പ്രേമ ദാസൻ, ദീപാ കാമ്പുറത്ത്,
കോഴിക്കോട് റൂറൽ സബ് ജില്ലാ എ.ഇ.ഒ കുഞ്ഞു മൊയ്തീൻകുട്ടി,
എച്ച് എം ഫോറം കൺവീനർ റഷീദ് പാവണ്ടൂർ,
പെരുമണ്ണ എഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എൻ മിനിത,മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.