പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു.
കാവിലുംപാറ പഞ്ചായത്തിലെ
പൂതംപാറയിലെ വലിയ പറമ്പത്ത് കല്യാണി (65) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്കാണ് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ്
ഇവരെ പാമ്പ് കടിച്ചത്.കാവിലുംപാറ ചൂരണിയിലെകൃഷിത്തോട്ടത്തിൽ മണ്ണ് കിളക്കുന്നതിനിടയിൽ അണലിയുടെ കടിയേൽക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ ആദ്യം ഇവരെ തൊട്ടടുത്ത് തന്നെയുള്ള വിഷ വൈദ്യന് സമീപത്ത് എത്തിച്ചു.
അതിനുശേഷം കുറ്റ്യാടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ചികിത്സക്കുശേഷം
നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.