പെരുവയൽ ഗ്രാമപഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.
നിലവിൽ യുഡിഎഫ് ഭരണം കയ്യാളുന്ന പെരുവയൽ ഗ്രാമപഞ്ചായത്തിൽ
നേരത്തെ ഇരുപത്തി രണ്ട് വാർഡുകളാണ് ഉണ്ടായിരുന്നത്.
ഇതിൽ പതിനഞ്ച് സീറ്റുകൾ യുഡിഎഫിനും,
ആറ് സീറ്റുകൾ എൽഡിഎഫിനും
ഒരു സീറ്റ് ബിജെപിയും ആണ് നേടിയത്.
ഇത്തവണ രണ്ട് വാർഡുകൾ വർദ്ധിച്ച്
24 വാർഡുകളാണ് പഞ്ചായത്തിൽ ആകെയുള്ളത്.
യുഡിഎഫ് ധാരണ അനുസരിച്ച്14 സീറ്റുകളിൽ കോൺഗ്രസും 10 സീറ്റുകളിൽ മുസ്ലിം ലീഗും ആണ് മത്സരിക്കുന്നത്.
കോൺഗ്രസ് മത്സരിക്കുന്ന വാർഡുകൾ:
1, 3, 4, 5, 8, 9,11,15,18,19,21,22,23,24.
മുസ്ലിം ലീഗ് മത്സരിക്കുന്ന വാർഡുകൾ:
2,6,7,10,12,13,14,16,17, 20