Responsive Advertisement
Responsive Advertisement
കോഴിക്കോട് :
താമരശ്ശേരി ചുരത്തിൽചരക്ക് ലോറി കേടായതിനെ തുടർന്ന് വൻ ഗതാഗത തടസ്സം രൂപപ്പെട്ടു.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്
താമരശ്ശേരി ചുരം ആറാം വളവിൽ
ചരക്ക് ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന്ഗതാഗത 
തടസ്സം നേരിട്ടത്.
ഇതോടെ നൂറുകണക്കിന് വാഹനങ്ങൾ ആണ്
ഇരു ഭാഗങ്ങളിലേക്കും കടന്നുപോകാൻ സാധിക്കാതെ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.
വിവരമറിഞ്ഞ്
താമരശ്ശേരി പോലീസും,ചുരം സംരക്ഷണ സമിതി അംഗങ്ങളും സ്ഥലത്തെത്തി
ലോറി നീക്കാൻ ആവശ്യമായ 
നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ ആദ്യഘട്ട ശ്രമങ്ങളെല്ലാം പാഴായതോടെ
ലോറിയുടെ തകരാർ പരിഹരിക്കുന്നതിന് രാവിലെ മെക്കാനിക്കിനെ സ്ഥലത്തെത്തിച്ചു.
നിലവിൽ ചെറിയ വാഹനങ്ങൾക്ക്
മാത്രമാണ് ചുരത്തിലൂടെ കടന്നുപോകാൻ സാധിക്കുന്നത്.
അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ
മറ്റ് വലിയ വാഹനങ്ങളെല്ലാം
ചുരത്തിൽ നിരനിരയായി കിടക്കുകയാണ്.

വാഹനങ്ങളിലെ യാത്രക്കാരെല്ലാം മണിക്കൂറുകൾ 
നീണ്ട ഗതാഗത തടസ്സത്തിൽ
ഏറെ ദുരിതത്തിൽ ആയിട്ടുണ്ട്.
വയനാട് ഭാഗത്തുനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് 
വരുന്ന ആംബുലൻസുകളും
ചുരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ 
ഇത് നിരവധി തവണയാണ്
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാവുന്നത്.മിക്ക സമയങ്ങളിലും 
ചരക്ക് ലോറികളാണ് ചുരത്തിൽ കുടുങ്ങിക്കിടക്കാറു ള്ളത്.മെക്കാനിക്കിനെ സ്ഥലത്ത് എത്തിച്ചതോടെ
എത്രയും പെട്ടെന്ന് തന്നെലോറിയുടെ തകരാർ പരിഹരിച്ച്താമരശ്ശേരി ചുരത്തിലെ ഗതാഗതം സുഗമമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.