എൻഐടിയിലെ ടീച്ചിംഗ് അസിസ്റ്റൻ്റ് ബലാൽസംഗ കേസിൽ പിടിയിലായി.പാലക്കാട് സ്വദേശിയായ
ആർ എസ് വിഷ്ണു ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.
എൻ ഐ ടി യിലെ വിദ്യാർത്ഥിനിയായ അതിജീവിതയെ
ഇന്റേണൽ മാർക്കിന്റെ പേരിൽഭീഷണിപ്പെടുത്തിയാണ് പീഡനം എന്നാണ് പരാതി.വിഷ്ണു താമസിക്കുന്ന
വീട്ടിൽ വെച്ചും അതിജീവിതയുടെ
ഫ്ലാറ്റിൽ വെച്ചുമാണ് പീഡനം നടന്നത്.ഇതിനുപുറമെ അതിജീവിതയുടെ നഗ്ന ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു എന്നും പരാതിയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം അർദ്ധരാത്രിയാണ്
പ്രതി താമസിക്കുന്ന
ചാത്തമംഗലം
കളൻതോടുള്ള
വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ വിഷ്ണുവിനെ കേ ടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ എസ് കിരൺ,എസ് ഐ ആഷിഷ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ പൂതാളത്ത്,
ശ്യാംരാജ്എന്നിവർ
അന്വേഷണത്തിന് നേതൃത്വം നൽകി.