Responsive Advertisement
Responsive Advertisement
കോഴിക്കോട് :
ദേശീയപാതയോട് ചേർന്ന് പന്തീരാങ്കാവ് അങ്ങാടിക്ക് സമീപത്തെ ഗോൾഡൻ ബേക്ക് ഹോട്ടലിൽ തീപിടുത്തം ഉണ്ടായി. അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറിലാണ് തീ പിടിച്ചത്.ഇന്ന് രാവിലെ 9:30 യോടെയാണ്
സംഭവം നടന്നത്.
തീ പെട്ടെന്ന് തന്നെ ഹോട്ടലിന്റെ അടുക്കളയിലാകെ
ആളി പടർന്നു.
വിവരമറിഞ്ഞ് മീഞ്ചന്തഫയർ യൂണിറ്റ് സ്ഥലത്തെത്തി.
വെള്ളംപമ്പ് ചെയ്ത് 
തീ നിമിഷനേരം കൊണ്ട് നിയന്ത്രണ വിധേയമാക്കി.
തീ പിടിക്കുന്ന സമയത്ത് ഹോട്ടലിന്റെ അടുക്കളയിൽ മറ്റ് രണ്ട് ഗ്യാസിലിണ്ടറുകൾകൂടെ ഉണ്ടായിരുന്നു.
ഇവ പെട്ടെന്ന് തന്നെ പുറത്തേക്ക് മാറ്റാൻ സാധിച്ചത് വലിയ അപകടമാണ് ഒഴിവാക്കിയത്.
സംഭവം നടക്കുമ്പോൾ നിരവധിപേർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.തീയും പുകയും ഉയരുന്നത് കണ്ടതോടെ ഇവരെല്ലാം ഓടി മാറിയത് കൊണ്ട്ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീ അണക്കുന്നതിന് മീഞ്ചന്ത ഫയർ സ്റ്റേഷൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ 
എം ഗണേശൻ,
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ 
വി കെ സിധീഷ്,
കെ ഷൈജു,
പി കെ അജിത് കുമാർ, 
കെ. കെ നന്ദകുമാർ,
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ 
സിപി അൻവർ ,
കെ മധു, 
കെ പി അമീറുദ്ദീൻ,
പി കെ മനുപ്രസാദ്, 
കെ അനൂപ് കുമാർ,വിഎസ് ശരത് കുമാർ, ജെ ജയേഷ്, 
കെ ഐശ്വര്യ, ഹോം ഗാർഡ് എ.അഭിലാഷ് എന്നിവർ നേതൃത്വം നൽകി.