Responsive Advertisement
Responsive Advertisement
കോഴിക്കോട് :ദേശീയപാതയിൽ അറപ്പുഴ പാലത്തിന് സമീപം കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുമണ്ണ തെക്കേപ്പാടം കവിണൂർ മുഹമ്മദ് കുഞ്ഞി ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്.അമിതവേഗത്തിൽ വന്ന കാർസ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെയും
കൂടെ യാത്ര ചെയ്ത മാടാരി ആലിയയും മറ്റ് വാഹനങ്ങളിൽ എത്തിയവർ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.എന്നാൽ പുലർച്ചയോടെ മുഹമ്മദ് കുഞ്ഞിയുടെ മരണം സംഭവിച്ചു.