ഇടിച്ചു വീഴ്ത്തിസ്വർണാഭരണം കവരാൻ ശ്രമിച്ച പ്രതി
പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി.
കല്ലായി സ്വദേശി
പുളിക്കൽ ആദിൽ ആണ് പിടിയിലായത്.
ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ
സംഭവം നടന്നത്.
പന്തീരാങ്കാവിന്
സമീപം മണക്കടവിൽ
വെച്ച് വിവാഹത്തിന്
സ്കൂട്ടൽ
പോവുകയായിരുന്ന
പ്രസീത എന്ന
യുവതിയെ ബൈക്കിടിച്ച്
വീഴ്ത്തി കഴുത്തിൽ
നിന്നും മാല
പൊട്ടിക്കാൻ ശ്രമിച്ചു.
എന്നാൽ യുവതി
ബഹളം വെച്ചതോടെ
മോഷ്ടാവ് ബൈക്കുമായി
കടന്നു കളഞ്ഞു.
മോഷ്ടാവുമായുള്ള
മൽപ്പിടുത്തത്തിൽ
പ്രസീതക്കും
മകളായ ദിയക്കും
നിസാര പരിക്കേറ്റിരുന്നു.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ
പന്തീരങ്കാവ്
പോലീസ്
പ്രദേശത്തെ
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചോടെയാണ്
പ്രതിയിലേക്ക് എത്തിച്ചേർന്നത്.
ബൈക്കിന്റെ നമ്പർ
കേന്ദ്രീകരിച്ചുള്ള
ആദ്യ അന്വേഷണത്തിൽ
ബൈക്ക് മാവൂർ പാറമ്മൽ സ്വദേശിയുടേതാണെന്ന് കണ്ടെത്തി.ഇയാളെ
ചോദ്യം ചെയ്തതിൽ
നിന്നുമാണ് പ്രതിയിലേക്ക് എത്തിയത്.വിദേശത്ത്
ജോലി ചെയ്തിരുന്ന
ആദിൽ ഏതാനും
മാസങ്ങൾക്കു
മുമ്പാണ്
തിരികെയെത്തിയത്.
സാമ്പത്തിക
ബാധ്യതയാണ്
മോഷണത്തിന്
കാരണമെന്നാണ്
പ്രതിയെ ആദ്യഘട്ട
ചോദ്യം ചെയ്തതിൽ
വ്യക്തമായത്.
അറസ്റ്റ് ചെയ്ത
പ്രതിയെ കോടതിയിൽ
ഹാജരാക്കി
റിമാൻഡ് ചെയ്തു.