Responsive Advertisement
Responsive Advertisement
കോഴിക്കോട് : കുന്ദമംഗലം പതിമംഗലത്ത്
മത്സ്യവുമായി 
പോവുകയായിരുന്ന
മിനി പിക്കപ്പ് വാൻ
 സ്കൂട്ടറിൽ ഇടിച്ച് 
സ്കൂട്ടർ യാത്രക്കാരിയായ 
വിദ്യാർത്ഥിനി മരിച്ചു.
ഏകരൂർ ഉണ്ണികുളം
 സ്വദേശിനിയായ 
വഫ ഫാത്തിമ്മ (21) 
ആണ് മരിച്ചത്.
ഇന്ന് രാവിലെ 
ഒൻപതരയോടെ 
കുന്ദമംഗലം കൊടുവള്ളി 
റോഡിൽ പതിമംഗലം 
പെട്രോൾ പമ്പിന് 
മുൻവശത്താണ് 
 അപകടം സംഭവിച്ചത്.
കൊടുവള്ളി ഭാഗത്തുനിന്നും 
കുന്ദമംഗലം ഭാഗത്തേക്ക് 
വരികയായിരുന്ന 
സ്കൂട്ടറിൽ 
എതിർദിശയിൽ
വന്ന മിനി പിക്കപ്പ് വാൻ
 ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ
വാഫ ഫാത്തിമ 
സ്കൂട്ടറിൽ നിന്നും
 റോഡിലേക്ക് 
തെറിച്ചുവീണു.

തലക്ക് ഗുരുതരമായി 
പരിക്കേറ്റ വിദ്യാർത്ഥിനിയെ പരിസരത്തുണ്ടായിരുന്നവർ 
ചേർന്ന് ഉടൻതന്നെ
 മെഡിക്കൽ കോളേജ്
 ആശുപത്രിയിൽ 
എത്തിച്ചെങ്കിലും 
അപ്പോഴേക്കും 
മരണം സംഭവിച്ചിരുന്നു.
മിനി പിക്കപ്പ് വാനിൻ്റെ 
അമിതവേഗതയാണ് 
അപകടകാരണം എന്നാണ്
 ദൃക്സാക്ഷികൾ പറയുന്നത്.
അപകട കാരണമായ പിക്കപ്പ്
 വാൻഓടിച്ച ഡ്രൈവറെ 
കുന്ദമംഗലം
പോലീസ് കസ്റ്റഡിയിൽ 
എടുത്തിട്ടുണ്ട്.
അപകടത്തെ 
തുടർന്ന് കുന്ദമംഗലം
 കൊടുവള്ളി 
റോഡിൽ 
അൽപനേരം ഗതാഗത 
തടസ്സം നേരിട്ടു.
കുന്ദമംഗലം പോലീസ് 
സ്ഥലത്തെത്തി
വാഹനങ്ങൾ 
നീക്കിയാണ് ഗതാഗതം
 നിയന്ത്രിച്ചത്.