Responsive Advertisement
Responsive Advertisement
കോഴിക്കോട് :
പന്തിരങ്കാവ് അങ്ങാടിയിലെ സൗപർണിക ജ്വല്ലറിയിൽ കവർച്ചാശ്രമം നടന്നു.ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്.
സ്വർണാഭരണം ആവശ്യപ്പെട്ട് 
ജ്വല്ലറിയിൽ യുവതിയാണ് കവർച്ചാശ്രമം നടത്തിയത്.സ്വർണാഭരണം ആവശ്യപ്പെട്ട ശേഷം ഉടമയായ മുട്ടഞ്ചേരി രാജൻ സ്വർണാഭരണം എടുക്കാൻ തിരിഞ്ഞതോടെ ഇയാളുടെ മുഖത്തേക്ക് കയ്യിൽ കരുതിയ മുളക് സ്പ്രേ അടിക്കുകയായിരുന്നു.
ആദ്യം പകച്ചുപോയ ഉടമ പിന്നീട് മോഷണശ്രമം ആണെന്ന് മനസ്സിലാക്കി
സ്തീയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.ഇതോടെ യുവതി കയ്യിൽ കരുതിയ മറ്റൊരു കുപ്പിയിൽ ഉണ്ടായിരുന്നപെട്രോൾ എടുത്ത് സ്വന്തം ദേഹത്ത് ഒഴിച്ചു.അതിനിടയിൽ കട ഉടമയുമായി മൽപിടുത്തം നടത്തി.
അതിനിടയിൽ ബഹളം കേട്ട് ഓടിയെത്തിയ പരിസരത്ത് ഉണ്ടായിരുന്നവർ ചേർന്ന് കവർച്ചാ ശ്രമം നടത്തിയ യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.തുടർന്ന് പന്തീരാങ്കാവ് പോലീസിൽ വിവരമറിയിച്ചു.പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.
ആഴ്ചകൾക്ക് മുമ്പ് ഇതേ യുവതി ജ്വല്ലറിയിൽ
പലതവണ എത്തിയതായി ഉടമ പറഞ്ഞു.
എന്നാൽ അന്ന് കൂടെയുണ്ടായിരുന്ന ആൾ പണവുമായി എത്തിയില്ലെന്ന് പറഞ്ഞ് ഇവർ തിരികെ പോവുകയായിരുന്നു.
അതിനിടയിലാണ് ഇന്ന് യുവതി വീണ്ടും ജ്വല്ലറിയിൽ എത്തി കവർച്ചാശ്രമം നടത്തിയത്.
പന്തീരാങ്കാവ് പോലീസിന്റെ
പ്രാഥമിക ചോദ്യം ചെയ്യലിൽപെരുവയൽ പര്യങ്ങാട് തടായി സ്വദേശിനിയായ സൗദാബിയാണ്
മോഷണശ്രമം നടത്തിയതെന്ന് വ്യക്തമായി.
പണം കടം ചോദിക്കുന്നതിനു വേണ്ടിയാണ് ജ്വല്ലറിയിൽ എത്തിയതെന്ന് മൊഴിയാണ് ഇവർ നൽകിയത്.
അതിനിടയിൽ പെട്ടെന്ന്
സംഭവിച്ച പോയതാണ്ഇതൊക്കെ എന്നാണ് യുവതി മൊഴി നൽകിയത്.
എന്നാൽപലതവണ വന്നപ്പോഴുംപണം ഇവർ ആവശ്യപ്പെട്ടിരുന്നില്ലെന്ന്
ജ്വല്ലറി ഉടമ പറഞ്ഞു.
യുവതിയുമായുള്ള ബലപ്രയോഗത്തിൽ പരിക്കേറ്റജ്വല്ലറി ഉടമ പ്രാഥമിക ചികിത്സ തേടി.
ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസ്
തുടർ നടപടികൾ സ്വീകരിച്ചു.