കോൺഗ്രസിന്റെ രാധ ഹരിദാസിനെതിരെ
മഹിള കോൺഗ്രസിന്റെ പ്രമുഖയായ മറ്റൊരു സ്ഥാനാർത്ഥി മത്സരിക്കുന്നു.
കുന്ദമംഗലം നിയോജകമണ്ഡലം മഹിളാ കോൺഗ്രസ്
മുൻ ജനറൽ സെക്രട്ടറിയുംനിലവിൽ മഹിള കോൺഗ്രസിന്റെ കുറ്റിക്കാട്ടൂർ മണ്ഡലം വൈസ് പ്രസിഡണ്ടുമായ അനിത അനീഷ് ആണ്
നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന സമയം കഴിഞ്ഞിട്ടും അനിത അനീഷ് നാമനിർദ്ദേശപത്രിക പിൻവലിക്കാതെ വന്നതോടെയാണ് ഇവിടെ കോൺഗ്രസിന്റെ രണ്ട് പ്രമുഖർ തമ്മിലുള്ള ശക്തമായ മത്സരത്തിന് അരങ്ങ് ഒരുങ്ങിത്.
നേരത്തെപെരുവയൽ പഞ്ചായത്തിലെ കോൺഗ്രസ് നേതൃത്വം ജില്ലാ കോൺഗ്രസ് നേതൃത്വവും അനിത അനീഷാണ്
പൂവാട്ടുപറമ്പ് ഡിവിഷനിൽ സ്ഥാനാർത്ഥിയെന്ന് ഉറപ്പ് നൽകിയിരുന്നുവത്രേ.
എന്നാൽ പിന്നീട് തൊരു മുന്നറിയിപ്പും നൽകാതെ തന്നെ മാറ്റിയതോടെയാണ് അനിത അനീഷ്
നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
അതിനു ശേഷം നിരവധി തവണ
കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം നാമനിർദ്ദേശപത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും അനിതാ അനീഷ് പിന്മാറാൻ തയ്യാറായില്ല.
എന്നാൽ അതിനിടയിൽ ജില്ലാ നേതൃത്വംമഹിള കോൺഗ്രസിന്റെ
സുപ്രധാന ജില്ല നേതൃ സ്ഥാനം ഓഫർ ചെയ്തെങ്കിലും
അനിത അനീഷ് അത് സ്വീകരിച്ചിരുന്നില്ല.
മുൻ എംപിയായ രമ്യ ഹരിദാസിൻ്റെ അമ്മയാണ് യുഡിഎഫിന്റെ നിലവിലെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാധ ഹരിദാസ്.
മുമ്പ് കുന്ദമംഗലം ബ്ലോക്ക് അംഗം കൂടിയായിരുന്നു
രാധാ ഹരിദാസ്.
മത്സരിക്കുന്നതിനുള്ള
ചിഹ്നം ലഭിക്കുന്നതോടെ ചൊവ്വാഴ്ച മുതൽ ശക്തമായ പ്രചരണവുമായി മുന്നോട്ടു പോകുമെന്ന് അനിത അനീഷ് അറിയിച്ചു.
മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരുടെ
എല്ലാ പിന്തുണയും വാഗ്ദാനം നൽകിയിട്ടുണ്ടെന്നും തനിക്ക് വിജയസാധ്യത ഉണ്ടെന്നും
അനിത അനിഷ്
ആത്മവിശ്വാസം പ്രകടിപ്പിച്ചു.