Responsive Advertisement
Responsive Advertisement
കോഴിക്കോട് :പത്ത് ലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ
ഓടിരക്ഷപ്പെട്ട
പ്രതിയെ ഡാൻസാഫിന്റെ നേതൃത്വത്തിൽ എരഞ്ഞിക്കൽ സ്കൂൾ മുക്കിൽ വെച്ച് പിടികൂടി.
പുതിയങ്ങാടി
പള്ളികണ്ടി ഹാഷിമിനെയാണ് പിടികൂടിയത്.
ഇന്ന് പുലർച്ചെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും ചേവായൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എരഞ്ഞിക്കലെ
വീട്ടിൽ വെച്ച് പിടിയിലാവുന്നത്.
ഒക്റ്റോബർ പത്തൊൻപതിനാണ് ബംഗളുരുവിൽ നിന്നും കോഴിക്കോടേക്ക്
കാറിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വരുമ്പോൾ
ഡാൻസാഫ്
എരഞ്ഞിക്കൽ വെച്ച് കാറ് തടയാൻ ശ്രമിച്ചത്.എന്നാൽ കാർ നിർത്താതെ
പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.
തുടർന്ന് ഏഴ് കിലോമീറ്ററോളം പിന്തുടർന്നാണ്
കാർ പിടികൂടുന്നത്.
ഡാൻസാഫ് അംഗങ്ങൾ എത്തുമ്പോഴേക്കും
പ്രതി ആളൊഴിഞ്ഞ പറമ്പിൽ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
തുടർന്ന് കാറിൽ നടത്തിയ പരിശോധനയിലാണ് പതിനാല് ചാക്കുകളിലായി
പത്ത് ലക്ഷത്തോളം
രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
അതിനുശേഷം
കാറും പുകയില ഉൽപ്പന്നങ്ങളും പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി.
തുടർന്ന് പ്രതിയെ പിടികൂടുന്നതിന്
ഡാൻസാഫും ചേവായൂർ പോലീസിന്റെയും നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടത്തി വരികയായിരുന്നു.
അതിനിടയിലാണ് ഇപ്പോൾ എരഞ്ഞിക്കലെ 
വീട്ടിൽ വെച്ച് ഒളിവിൽ കഴിയുന്നതിനിടെ പ്രതി പിടിയിലാവുന്നത്.
കോഴിക്കോട് നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയുംനിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘങ്ങൾക്ക്
പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്ന കണ്ണിയിലെ പ്രധാനിയാണ് ഇപ്പോൾ പിടിയിലായ ഹാഷിം.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.