Responsive Advertisement
Responsive Advertisement
കോഴിക്കോട് :പന്തീരാങ്കാവിന് സമീപം ഒളവണ്ണ ഇരിങ്ങല്ലൂരിൽ കുടിവെള്ള പദ്ധതിയുടെ കിണർ ഇടിഞ്ഞു താഴ്ന്നു.ഒളവണ പഞ്ചായത്തിലെ എംജി നഗറിലെ മുന്നൂറോളം കുടുംബങ്ങളുടെ ആശ്രയമായഇളവന താഴം കുടിവെള്ള പദ്ധതിയുടെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.ഏറെ വർഷങ്ങൾക്ക് മുമ്പ്നന്നാരി സഹദേവൻ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് നിർമ്മിച്ചതാണ് ഇടിഞ്ഞ് താഴ്ന്ന കിണർ.
ഇന്നലെ രാത്രിവലിയ ശബ്ദത്തോടെ പെട്ടെന്ന് ഇടിഞ്ഞ് താഴുകയായിരുന്നു.
തൊട്ടടുത്ത താമസക്കാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് കിണർ ഇടിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് മീഞ്ചന്തഫയർ യൂണിറ്റിലും
പന്തീരാങ്കാവ് പോലീസിലും വിവരമറിയിച്ചു.
കിണർ ഇടിഞ്ഞതോടെ കിണറിനോട് ചേർന്നുള്ള നന്നാരി സഹദേവന്റെ വീടിന് വലിയ ഭീഷണിയുണ്ട്.വീടിനോട് ചേർന്നുള്ള ഭാഗങ്ങളെല്ലാം കിണറിലേക്ക് ഇടിഞ്ഞുവീണിട്ടുണ്ട്.
വീടിനും പല ഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടു.സഹദേവന്റെ വീടിന് വലിയ ഭീഷണി ആയതോടെ പോലീസും ഫയർ യൂണിറ്റും ഇവരെബന്ധു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
കിണർ ഇടിഞ്ഞു താഴുന്നതോടെ കിണറിൽ സ്ഥാപിച്ച മോട്ടോറുകളും
മണ്ണിനടിയിലായി. കൂടാതെ തൊട്ടുചേർന്നുള്ള പമ്പ് ഹൗസും തകർന്നുവീണിട്ടുണ്ട്.
നേരത്തെയും പലതവണ കിണറിലെ മോട്ടോർ പ്രവർത്തിപ്പിക്കുമ്പോൾ
വലിയ ഉണ്ടാവുന്ന വലിയ പ്രകമ്പനത്തിൽ
കിണറിന്റെ സംരക്ഷണ ഭിത്തികൾ ഉൾപ്പെടെ ഇടിഞ്ഞുവീഴാറുണ്ട്. കൂടാതെ തൊട്ടടുത്തുള്ള വീടുകളുടെ ചുമരുകൾക്കും വിള്ളൽ സംഭവിച്ചിരുന്നു.ഇതിനെ തുടർന്ന് കുടിവെള്ള പദ്ധതി നടത്തിപ്പുകാരെ വീട്ടുകാർ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതിനിടയിലാണ് ഇന്നലെ രാത്രി കിണർ പൂർണമായി ഇടിഞ്ഞ് വീണത്.ഇടിഞ്ഞുവീണ കിണറിനോട് ചേർന്ന് ഒളവണ്ണ എംജി നഗറിലേക്കുള്ള
റോഡ് സ്ഥിതി ചെയ്യുന്നുണ്ട്.
അപകടസാധ്യത മുന്നിൽക്കണ്ട് പന്തീരാങ്കാവ് പോലീസ് ഇതുവഴിയുള്ള ഗതാഗതം പൂർണമായി
നിരോധിച്ചു.