കോഴിക്കോട് സിവിൽ സ്റ്റേഷൻ കോട്ടൂളി റോഡ് നസീബ് ഹൗസിൽ
കെ പി അബ്ദുൽ ജലീൽ (62)നാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇന്നലെ അർധരാത്രിയാണ് തെരുവുനായക്കൂട്ടം ഇയാൾക്ക് നേരെ ആക്രമണം നടത്തിയത്.
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത മടങ്ങുന്ന വഴി സിവിൽ സ്റ്റേഷനു മുൻപിലെത്തിയപ്പോൾ പെട്ടെന്ന് ഈ ഭാഗത്ത് തമ്പടിച്ചിരുന്ന നായക്കൂട്ടം
അബ്ദുൽ ജലീലിന് നേരെ ചാടി വീഴുകയായിരുന്നു.
നായക്കൂട്ടം പാഞ്ഞെടുത്തതോടെ അബ്ദുൽ ജലീൽ സ്കൂട്ടറിൻ്റെ വേഗത കൂട്ടി ഓടിച്ചു പോയി.എന്നാൽ സിവിൽ സ്റ്റേഷനു സമീപത്തു നിന്നും നൂറ് മീറ്ററോളം ദൂരം സ്കൂട്ടറിനെ പിന്തുടർന്ന നായക്കൂട്ടം
അബ്ദുൽ ജലീലിന് മേലേക്ക് ചാടി വീഴുകയായിരുന്നു.
ഇതോടെ നിയന്ത്രണം തെറ്റിയ സ്കൂട്ടറിൽ നിന്നും അബ്ദുൽ ജലീൽ മറിഞ്ഞുവീണു.
നിലത്ത് വീണതോടെ തലയിലുണ്ടായിരുന്ന ഹെൽമെറ്റ് തെറിച്ചു പോയി.സിവിൽ സ്റ്റേഷൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞത്.
സ്കൂട്ടർ അബ്ദുൽ ജലീലിന്റെ മേലേക്കാണ് മറിഞ്ഞത് ഇതോടെ അബ്ദുൽ ജലീൽ സ്കൂട്ടറിന് അടിയിലായി.
ബഹളം കേട്ട് തൊട്ടടുത്ത വീട്ടുകാരനായ വടക്കേൽ ബിജുവും കുടുംബവും റോഡിലേക്ക് ഓടിയെത്തി.
ഇവരെ കണ്ടതോടെ
അക്രമകാരികളായ നായക്കൂട്ടം ഓടി അകന്നു.തുടർന്ന്
ജലീലിനെ സ്കൂട്ടറിന് അടിയിൽ നിന്നും രക്ഷപ്പെടുത്തി
ആശുപത്രിയിൽ എത്തിച്ചു.സ്കൂട്ടറിൽ നിന്നും വീണതോടെ
അബ്ദുൽ ജലീലിന്റെ വലതു കൈക്കും, മുതുകിനും സാരമായി പരിക്കേറ്റിട്ടുണ്ട്.മുമ്പും നിരവധിതവണ സിവിൽ സ്റ്റേഷന്റെ പരിസരത്ത് വെച്ച് തെരുവുനായക്കളുടെ ആക്രമണത്തിൽ പലർക്കും കടിയേറ്റിട്ടുണ്ട്.
സിവിൽ സ്റ്റേഷൻ പരിസരത്തെ ജീവനക്കാരുടെ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും തിന്നുകൊഴുത്ത തെരുവുനായക്കൾ പ്രദേശവാസികൾക്കും ഇവിടെയെത്തുന്നവർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
സന്ധ്യ മയങ്ങിയാൽ സിവിൽ സ്റ്റേഷന്റെ പരിസരപ്രദേശങ്ങൾ തെരുവുനായക്കളുടെ താവളമാണ്.
കാൽനട
യാത്രക്കാർക്കും ഇരുചക്രവാഹനങ്ങളിൽ പോകുന്നവർക്കും
ഭീതി ഇല്ലാതെ ഇതുവഴി പോകാൻ പറ്റാത്ത അവസ്ഥയുണ്ട്.
പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കാൻ
നിരവധിതവണ പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം ശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി
കെ യു ബിനി
ഉറപ്പു നൽകി.